കൊവിഡ്; ഡല്‍ഹിയില്‍ മൂന്നാംഘട്ട രോഗവ്യാപനം, പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്

മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 7178 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 64 പേര്‍ മരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഡല്‍ഹിയിലാണ്. മഹാരാഷ്ട്രയില്‍ 5027, കര്‍ണാടകയില്‍ 2960, ആന്ധ്രയില്‍ 2410, തമിഴ്‌നാട്ടില്‍ 2370 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 161 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 45,000ത്തിന് അടുത്തെത്തി. ബിഹാര്‍ ചുമതലയുള്ള കോണ്‍ഗ്രസ് എംപി ശക്തിസിംഗ് ഗോഹിലിന് കൊവിഡ് സ്ഥിരീകരിച്ചു.രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 84 ലക്ഷമായി തുടരുകയാണ്.
Story Highlights – covid; third Phase outbreak in Delhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here