ബിഹാറില്‍ ഭരണമാറ്റമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും

bihar exit poll

ബിഹാറില്‍ ഭരണമാറ്റം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ മഹാസഖ്യമാണ് മുന്നില്‍ നില്‍ക്കുന്നത്. ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് വിവിധ സര്‍വേ ഫലങ്ങള്‍ പറയുന്നു.

ടൈംസ് നൗ സീ വോട്ടര്‍ സര്‍വേ പറയുന്നത് സീറ്റ് വിതരണം മഹാസഖ്യം- 120, എന്‍ഡിഎ- 116, എല്‍ജെപി-1, മറ്റ് പാര്‍ട്ടികള്‍- 6 എന്നിങ്ങനെയാണ്.

Read Also : ‘നിതീഷ് കുമാർ സർക്കാരിനെ എനിക്ക് ആവശ്യമുണ്ട്’; ബിഹാർ ജനതയ്ക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി

റിപ്പബ്ലിക്ക് ടിവി ജന്‍കി ബാത് സര്‍വേയുടെ പ്രവചന പ്രകാരം എന്‍ഡിഎ- 91-117, മഹാസഖ്യം- 118-138, എല്‍ജെപി- 5-8 എന്നിങ്ങനെ സീറ്റ് നേടുക.

എബിപി സീ വോട്ടര്‍ സര്‍വേ പ്രകാരം എന്‍ഡിഎ-128, മഹാസഖ്യം- 108-131, എല്‍ജെപി- 1-3 എന്നിങ്ങനെയാണ് പാര്‍ട്ടികള്‍ക്ക് സീറ്റ് ലഭിക്കുക. ജെഡിയു- 38-46, ബിജെപി- 66-74, വിഐപി- 0-4, എച്ച്എഎം- 0-4, ആര്‍ജെഡി- 81-89, കോണ്‍ഗ്രസ് 21-19, എന്നിങ്ങനെയായിരിക്കും സീറ്റ് വിതരണം.

ബിഹാറില്‍ ഇടത് പാര്‍ട്ടികള്‍ക്ക് മുന്നേറ്റമുണ്ടാകുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചു. റിപ്പബ്ലിക്ക് ടിവി ജന്‍ കി ബാത് സര്‍വേ പ്രകാരം ഇടത് പാര്‍ട്ടികള്‍ 12-14 സീറ്റുകള്‍ നേടും. എബിപി സീ വോട്ടര്‍ പ്രവചിക്കുന്നത് ഇടത് പാര്‍ട്ടികള്‍ക്ക് 6-13 സീറ്റാണ്.

അതേസമയം മധ്യപ്രദേശില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് ഇന്ത്യാ ടുഡെ ആക്‌സിസ് പോള്‍ പുറത്തുവന്നു. ബിജെപി- 16-18, കോണ്‍ഗ്രസ്- 10-12, ബിഎസ്പി- 0-1 എന്നാണ് പ്രവചനം.

Story Highlights bihar assembly election, exit poll

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top