ഏറ്റവും കൂടുതല്‍ വോട്ടുമായി വൈറ്റ് ഹൗസിലെത്തുന്ന പ്രസിഡന്റാകും ജോ ബൈഡന്‍
അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുമായി വൈറ്റ് ഹൗസിലേക്കെത്തുന്ന പ്രസിഡന്റാകും ജോ ബൈഡന്‍. നിലവില്‍ 7.4 കോടിയിലേറെ വോട്ടുകളാണ് ബൈഡന് ലഭിച്ചിരിക്കുന്നത്. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളെന്ന റെക്കോര്‍ഡാണ് ബൈഡന്‍ മറികടന്നത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്ത തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കാന്‍ മടിച്ച് ഡൊണള്‍ഡ് ട്രംപ്.
താന്‍ കോടതിയെ സമീപിക്കുമെന്നാണ് ട്രംപ് പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതിയില്‍ തങ്ങള്‍ കേസ് നല്‍കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് നിയമങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ട്രംപ് പ്രസ്താവനയിലൂടെ പറഞ്ഞു. യഥാര്‍ത്ഥ വിജയി പ്രസിഡന്റ് പദവി അലങ്കരിക്കുമെന്നും ട്രംപ്. താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് ട്രംപ് ഫേസ്ബുക്കിലും കുറിച്ചിട്ടുണ്ട്.
ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ തന്റെ വിര്‍ജീനിയന്‍ ഗോള്‍ഫ് മൈതാനത്തായിരുന്നു ഡോണള്‍ഡ് ട്രംപ്. പെന്‍സില്‍വാനിയയിലെ വിജയമാണ് ബാലറ്റ് എണ്ണിത്തീരും മുന്‍പ് തന്നെ ബൈഡനെ വിജയിയാക്കിയത്. താന്‍ ആദരിക്കപ്പെട്ടിരിക്കുന്നുവെന്നും വിനീതനാക്കപ്പെട്ടിരിക്കുന്നുവെന്നും ബൈഡന്‍ പ്രതികരിച്ചു.
Story Highlights – Joe Biden votes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here