ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; അന്വേഷണ സംഘം എം സി കമറുദ്ദീന്‍ എംഎല്‍എയുടെ കസ്റ്റഡി ആവശ്യപ്പെടും

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീന്റെ കസ്റ്റഡി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹര്‍ജി നല്‍കും. ഇത് സംബന്ധിച്ച് സംഘം മജിസ്‌ട്രേറ്റിനാണ് ഹര്‍ജി നല്‍കുക. രണ്ട് ദിവസത്തേക്ക് സംഘം കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് വിവരം.
കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാന്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ബിനാമി ഇടപാടുകളുണ്ടോ എന്ന് സംശയമുണ്ടെന്നും അന്വേഷണ സംഘം കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ എംഎല്‍എയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്നും അന്വേഷണ സംഘം.
Read Also : എം സി കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്
എംഎല്‍എയെ പൂര്‍ണമായും പിന്തുണയ്ക്കുന്ന തീരുമാനമാണ് മുസ്ലിംലീഗ് ഉന്നതാധികാര സമിതി കൈക്കൊണ്ടത്. വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമായുള്ള നടപടിയാണ് അറസ്റ്റെന്നും സര്‍ക്കാരിന് ഒപ്പമുള്ള നിരവധി എംഎല്‍എമാര്‍ ഇത്തരം തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംഭവിച്ചത് ബിസിനസ് തകര്‍ച്ച മാത്രമാണ്, ഇതിനെതിരെ അറസ്റ്റ് നടപടി കീഴ് വഴക്കമാക്കിയാല്‍ സിപിഐഎമ്മിന് ഭാവിയില്‍ വലിയ ദോഷം ചെയ്യുമെന്നും പി കെ കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി. നിക്ഷേപകര്‍ക്കെല്ലാം നിശ്ചിത സമയത്തിനകം പണം തിരികെ നല്‍കണമെന്ന നിലപാട് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചതാണന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ വിവാദം ബാധിക്കില്ലെന്നും വ്യക്തമാക്കി.
Story Highlights – mc kamarudheen mla, fashion gold fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here