Advertisement

ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനവുമായി പ്രധാനമന്ത്രി

November 8, 2020
Google News 2 minutes Read

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡനേയും വൈസ് പ്രസിഡന്റ് പദവിയിലെത്തിയ കമലാ ഹാരിസിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-അമേരിക്ക ബന്ധം ഊഷ്മളമായി തുടരുമെന്ന് മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.

ബൈഡൻ വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്തെ സംഭാവനകൾ എടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്. വൈസ് പ്രസിഡന്റ് ആയിരുന്ന വേളയിൽ ഇന്ത്യ-യു.എസ്. ബന്ധം ശക്തിപ്പെടുത്തുന്നിതിൽ ബൈഡന്റെ സംഭാവനകൾ നിർണായകവും അമൂല്യവുമായിന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യ-അമേരിക്ക ബന്ധം ഉന്നതിയിൽ എത്തുന്നതിന് ഒരിക്കൽക്കൂടി യോജിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.

കമലാ ഹാരിസിനേയും മോദി അഭിനന്ദിച്ചു. കമലയുടെ വിജയം വഴിത്തിരിവാണെന്ന് മോദി പറഞ്ഞു. കമലയുടെ ബന്ധുക്കൾ മാത്രമല്ല, എല്ലാ ഇന്ത്യൻ-അമേരിക്കക്കാർക്കും അഭിമാനിക്കാവുന്നതാണ്. കമലയുടെ പിന്തുണയും നേതൃത്വവും ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ഊർജസ്വലമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി കൂട്ടിച്ചേർത്തു.

Story Highlights Joe biden, Kamala harris, Narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here