Advertisement

‘വാർത്ത സൃഷ്ടിക്കാനുള്ള അറസ്റ്റ് നാടകം; നടക്കുന്നത് അസാധാരണ നടപടി’: കമറുദ്ദീനെ കൈവിടാതെ മുസ്ലിം ലീഗ്

November 8, 2020
Google News 1 minute Read

എം. സി കമറുദ്ദീൻ എം.എൽ.എയെ പിന്തുണച്ച് മുസ്ലിം ലീഗ്. കമറുദ്ദീൻ എം.എൽ.എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്ലിം ലീഗ് പറഞ്ഞു. എം. സി കമറുദ്ദീനെതിരെ നടക്കുന്നത് അസാധാരണ നടപടിയാണ്. വാർത്ത സൃഷ്ടിക്കാനുള്ള അറസ്റ്റ് നാടകമാണ് നടക്കുന്നതെന്നും മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു. ലീഗ് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് നേതാക്കളുടെ പ്രതികരണം.

Read Also :എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍

എം. സി കമറുദ്ദീൻ അഴിമതി നടത്തിയിട്ടില്ലെന്ന് ലീഗ് നേതൃത്വം വിലയിരുത്തി. കച്ചവടം തകർന്നാണ് കടം വന്നത്. കമറുദ്ദീനെതിരെ ചുമത്തിയത് നിലനിൽക്കാത്ത വകുപ്പുകളാണ്. കേസിന്റേയോ അറസ്റ്റിന്റേയോ പേരിൽ കമറുദ്ദീന്റെ രാജി ആവശ്യപ്പെടില്ല. നിക്ഷേപകരുടെ പണം ഉടൻ തിരിച്ചു നൽകണമെന്നാണ് മുസ്ലിം ലീഗ് തീരുമാനം. ഭരണപക്ഷണത്തിനെതിരെയുള്ള അഴിമതി വിവാദങ്ങൾ ബാലൻസ് ചെയ്യാനാണ് കമറുദ്ദീനെതിരെയുള്ള നടപടിയെന്നും മുസ്ലീം ലീഗ് നേതാക്കൾ പറഞ്ഞു.

Story Highlights Muslim league, M C Kamarudhin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here