സുരക്ഷയും ആഡംബരവും; അമേരിക്കൻ പ്രസിഡന്റ്[24 explainer]

ലോകത്തിലെ ശക്തനായ നേതാവ്, സുരക്ഷയും ആഢംബരവും അതിലുപരി… ലോകം മുഴുവൻ ഉറ്റു നോക്കിയ ആ ആധികാര കസേര ആർക്ക് എന്ന ചോദ്യത്തിന് വിരാമമിട്ടാണ് ജോബൈഡൻ അമേരിക്കയുടെ 46-ാം പ്രസിഡന്റായി അധികാരമേറ്റത്.
അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രത്തലവനും, ഗവൺമെന്റിന്റെ അദ്ധ്യക്ഷനുമാണ് പ്രസിഡന്റ് എക്‌സിക്യുട്ടീവ് ബ്രാഞ്ചിന്റെ ചീഫ് എന്നനിലയിലും, ഫെഡറൽ ഗവൺമെന്റിന്റെ അദ്ധ്യക്ഷൻ എന്ന നിലയിലും ,പ്രസിഡണ്ട് എന്നത് അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും സ്വാധീനിക്കപ്പെടുന്നതും, ആദരിക്കപ്പെടുന്നതുമായ പദവിയാണ്. യു.എസ്. ആംഡ് ഫോഴ്‌സിന്റെ കമാൻഡർ-ഇൻ-ചീഫും പ്രസിഡണ്ട് തന്നെയാണ്.
അമേരിക്കൻ ഭരണഘടനയുടെ 22-ാം ഭേദഗതി പ്രകാരം ഒരാൾക്ക് രണ്ടു പ്രാവശ്യത്തിലധികം അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ സാധിക്കില്ല. മറ്റൊരു പ്രസിഡണ്ടിന്റെ ഭരണകാലത്ത് രണ്ടു വർഷക്കാലത്തിലധികം ആക്ടിങ് പ്രസിഡണ്ടായിരുന്നിട്ടുള്ളയാൾക്ക് ഒന്നിൽ കൂടുതൽ പ്രാവശ്യം കൂടി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടാനും സാധിക്കില്ല.
അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷയും ആഡംബരവും
സുരക്ഷയും ആഢംബരവും ഒരേപോലെ അനുശാസിക്കപ്പെടുന്ന പദവിയാണ് അമേരിക്കൻ പ്രസിഡന്റിന്റേത്. യാത്രകൾക്ക് എയർ ഫോഴ്‌സ് വൺ വിമാനവും ഹെലികോപ്റ്ററും. പ്രതിവർഷം രണ്ട് ലക്ഷം ഡോളർ പെൻഷൻ. ഇതിനു പുറമേ രണ്ട് ലക്ഷം ഡോളർ വീതം ആനു കൂല്യങ്ങളും. ആകെ നാല് ലക്ഷം ഡോളർ പ്രതി വർഷവരുമാനം. ഇതിനു പുറമേ ചെലവുകൾക്കായി അൻപതിനായിരം ഡോളർ വേറെ ലഭിക്കും. നികുതി അടയ്‌ക്കേണ്ടാത്ത ഒരു ലക്ഷം ഡോളർ വേറെയും ലഭിക്കും.

യാത്രയ്ക്കായി വെറ്റ് ഹൗസ് എന്ന ഔദ്യോഗിക വസതി, വിമാനം കാർ, ഹെലികോപ്റ്റർ എന്നിങ്ങനെ. അടിയന്തിര ഘട്ടത്തിൽ ആക്രമണത്തിനും സജ്ജമാണ് എയർഫോഴ്‌സ് വൺ എന്ന വിമാനം. ആകാശത്തുവച്ചും വിമാനത്തിൽ ഇന്ദനം നിറ്ക്കാൻ കഴിയും. മറൈൻ വൺ എന്ന പ്രസിഡന്റിന്റെ ഹെലികോപ്റ്ററിന് അകമ്പടിയായി അഞ്ച് ഹെലികോപ്റ്ററുകൾ വേറെയുണ്ടാകും.

ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ബീസ്റ്റിന് രാസായുധം ഉപയോഗിച്ചുള്ള ആക്രമണങ്ങളെവരെ ചെറുക്കാനാകും. കാറിനകത്ത് ഓക്‌സിജൻ ലഭ്യമാക്കാനുള്ള സൗകര്യം വരെയുണ്ട്.

1800ൽ നിർമിച്ച ആറ് നിലകളുള്ള വൈറ്റ് ഹൗസിന് അൻപത്തി അയ്യായിരം സ്‌ക്വയർ ഫീറ്റാണ് വിസ്തൃതി. അഞ്ച് പാചകക്കാരും ഒരു സെക്രട്ടറിയും അടങ്ങിയതാണ് പരിചാരക വൃന്ദം. 132 മുറികളും 35 ശുചിമുറികളുമുള്ള കെട്ടിടത്തിൽ ടെന്നീസ് കോർട്ടും സിനിമാ തിയേറ്ററും ടെന്നീസ് കോർട്ടും നീന്തൽ കുളവുമുണ്ട്.

ബ്ലെയർ ഹൗസ് എന്ന പ്രസിഡന്റിന്റെ അതിഥി മന്ദിരത്തിന് വൈറ്റ് ഹൗസിനെക്കാൾ വലിപ്പമുണ്ട്. എഴുപതിനായിരം സ്‌ക്വയർഫീറ്റാണ് ഇതിന്റെ വലിപ്പം. 119 മുറികളുണ്ട്. 20 കിടപ്പു മുറികൾ. 35 ശുചി മുറികളും 4 ഡൈനിങ് റൂമുകളും ജിമ്മും പൂക്കടയും ഒരു ഹെയർ സലൂണും ബ്ലെയർ ഹൗസിലുണ്ട്.

Story Highlights – Safety and luxury; President of the United States
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here