Advertisement

നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ച കേസ്; മന്ത്രി കെ.ടി ജലീൽ കസ്റ്റംസിന് മുന്നിൽ ഹാജരായി

November 9, 2020
Google News 1 minute Read

നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ചെന്ന കേസിൽ മന്ത്രി കെ. ടി ജലീൽ കസ്റ്റംസിന് മുന്നിൽ ഹാജരായി. ചട്ടലംഘനം നടത്തി ഖുർ ആൻ എത്തിച്ച് വിതരണം നടത്തിയതിൽ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇത്തവണ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി കസ്റ്റംസ് ഓഫീസിലെത്തിയത്.

കെ.ടി ജലീലിൻറെ ഗൺമാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോണിലെ മായ്ച്ചു കളഞ്ഞ വിവരങ്ങൾ കസ്റ്റംസ് വീണ്ടെടുത്തിരുന്നു. ഇതിന് ശേഷമാണ് ജലീലിനെ ചോദ്യം ചെയ്യുന്നത്. ഗൺമാന്റെ മൊബൈൽ ഫോണും നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. നേരത്തേ എൻ.ഐ.എയും ഇ.ഡിയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.

Story Highlights Kerala Minister KT Jaleel appears before Customs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here