മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ

മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. എം.സി കമറുദ്ദീന്റെ അഴിമതിയെ പൂർണമായും മൂടി വെക്കുന്ന സമീപനമാണ് ലീഗ് സ്വീകരിക്കുന്നതെന്ന് എ വിജയരാഘവൻ പറഞ്ഞു.
അഴിമതിയെ ലീഗ് ന്യായീകരിക്കുന്നു. പണം തട്ടിയെടുക്കലിനെ കച്ചവടത്തിലെ നഷ്ട്ടമായാണ് കാണുന്നത്. എല്ലാത്തിനെയും കച്ചവടമായി പരിഗണിക്കുന്ന രീതി ലീഗിനുണ്ടെന്നും വിജയരാഘവൻ ആരോപിച്ചു. കോൺഗ്രസ്സ് നേതാക്കൾക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. എല്ലാ അന്വേഷണവും ലക്ഷ്യത്തിലെത്തിയാൽ ഒരു ഡസനിലധികം യുഡിഎഫ് എം എൽഎമാർ കുടുങ്ങും. ആ ഭയം കൊണ്ടാണ് ലീഗ് കമറുദ്ദീനെ പിന്തുണക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.
ഗുരുതരമായ തട്ടിപ്പിനെ ലീഗ് ന്യായീകരിച്ചതോട് കൂടി കോൺഗ്രസ് നേതൃത്വവും അഴിമതിയെ ന്യായീകരിക്കുന്നു. ലീഗ് നേതൃത്വത്തെ കോൺഗ്രസ് ഭയപ്പെടുന്നതിന് തെളിവാണിതെന്നും എ വിജയരാഘവൻ മലപ്പുറത്ത് പറഞ്ഞു.
Story Highlights – LDF Convener A Vijayaraghavan sharply criticizes the Muslim League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here