കുഞ്ഞുങ്ങളിലെ ട്യൂമറിന് മൊബൈൽ ഫോൺ ഉപയോഗം കാരണമാകുന്നുവെന്ന് എംപി ഇടി മുഹമ്മദ് ബഷീർ പറഞ്ഞുവെന്ന വാർത്തയിലെ സത്യാവസ്ഥ പരിശോധിക്കാം[24 Fact check]

കുഞ്ഞുങ്ങളിലെ ട്യൂമറിന് മൊബൈൽ ഫോൺ ഉപയോഗം കാരണമാകുന്നുവെന്ന് എംപി ഇടി മുഹമ്മദ് ബഷീർ പറയുന്നു, എന്ന തരത്തിൽ ഒരു ഓഡിയോ സന്ദേശമാണ് ഇപ്പോൾ സോഷ്യൽ പ്രചരിക്കുന്നത്. ഈ വർഷം ആദ്യം മുതൽ പ്രചരിക്കുന്ന സന്ദേശത്തിലെ സത്യാവസ്ഥ എന്താണ്?
‘സഹോദരിയുടെ മകനെയുംകൊണ്ട് തിരുവനന്തപുരം ശ്രീചിത്രയിൽ പോയിരുന്നു വെന്നും. അവിടെ സുഹൃത്തുക്കളായ ഡോക്ടർമാരോട് സംസാരിക്കുന്നതിനിടയിൽ 78 കുട്ടികൾ ഒരു മണിക്കൂറിനിടയിൽ ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയ്ക്കായി എത്തിയിരുന്നു. കുട്ടികളിലെ ട്യൂമറിന് കാരണം മൊബൈൽ ഫോൺ ഉപയോഗമാണെന്നുമാണ്.
സന്ദേശത്തിനൊടുവിൽ ഇത് മറ്റുള്ളവരിലേക്കും എത്തിക്കുകയെന്നും പറയുന്നു. എന്നാൽ, വാർത്തയിലെ വാസ്തവം മറ്റൊന്നാണ്. സന്ദേശത്തിൽ പറയും പോലെ ശ്രീചിത്രയിലെ ഡോക്ടർമാർ ആരും ഇത്തരത്തിൽ ഒരു വാർത്ത കൈമാറിയിട്ടില്ല. മാത്രമല്ല, സന്ദേശം തന്റേതല്ലെന്ന് വ്യക്തമാക്കി ഇടി മുഹമ്മദ് ബഷീർ തന്നെ രംഗത്ത് വരികയും ചെയ്തു.
ശ്രീചിത്ര ഇൻസ്റ്റിട്യൂട്ട് അധികൃതരും ഇടി മുഹമ്മദ് ബഷീറും സന്ദേശം വ്യാജമെന്ന് വ്യക്തമാക്കി രംഗതെത്തിയതോടെ സന്ദേശം വ്യാജമെന്ന് വ്യക്തമാണ്. തെറ്റിധരിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുക മാത്രമല്ല, വിശ്വാസ്യത വർധിപ്പിക്കാൻ പൊതു രംഗത്തുള്ളവരുടെ പേരിൽ വ്യാജ വാർത്തകൾ ചമയ്ക്കുന്നവരെയും തിരിച്ചറിയണം.
Story Highlights – MP ET Mohammad Basheer’s statement that mobile phone use causes tumors in infants can be verified [24 Fact check]
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here