ഐപിഎൽ ഫൈനൽ: ഡൽഹി ബാറ്റ് ചെയ്യും

ipl mi dc toss

ഐപിഎൽ 13ആം സീസൺ ഫൈനലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയാസ് അയ്യർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെയാണ് ഡൽഹി ഇറങ്ങുന്നത്. മുംബൈ ആവട്ടെ രാഹുൽ ചഹാറിനു പകരം ജയന്ത് യാദവിനെ ടീമിൽ ഉൾപ്പെടുത്തി.

അഞ്ചാം കിരീടം ലക്ഷ്യമാക്കി മുംബൈ ഇറങ്ങുമ്പോൾ ഡൽഹി ആദ്യ കിരീടം ചൂടാമെന്ന പ്രതീക്ഷയോടെയാണ് ഡൽഹി കളത്തിലിറങ്ങുക. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

Read Also : ഐപിഎലിൽ ഇന്ന് കലാശപ്പോര്: അഞ്ചാം കിരീടത്തിനായി മുംബൈ; കന്നിക്കിരീടത്തിനായി ഡൽഹി

മുൻപ് സീസണിൽ മൂന്ന് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും മുംബൈക്കായിരുന്നു ജയം. ലീഗിൽ രണ്ട് തവണയും എലിമിനേറ്ററിലും മുംബൈ ഡൽഹിയെ കീഴ്പ്പെടുത്തി. കഴിഞ്ഞ സീസണിൽ ചെന്നൈക്കെതിരെയും മുംബൈക്ക് ഇതേ റെക്കോർഡ് ഉണ്ടായിരുന്നു. സീസ ൻ ഫൈനലിൽ വീണ്ടും മുംബൈ-ചെന്നൈ ഏറ്റുമുട്ടി. ആ കളിയിലും ജയിച്ച് മുംബൈ ചാമ്പ്യന്മാരുമായി. ഈ സീസണിലും അത് ആവർത്തിക്കുമോ എന്നതാണ് ചോദ്യം. അത് ആവർത്തിക്കാതിരിക്കാൻ കെല്പുള്ള ടീമാണ് ഡൽഹി എന്നതാണ് ഉത്തരം. കണ്ടറിയാം.

Story Highlights mumbai indians delhi capitals ipl final toss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top