Advertisement

കോതമംഗലം പള്ളിത്തര്‍ക്കം; കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാടറിയിക്കും

November 10, 2020
Google News 2 minutes Read
Kothamangalam church dispute; central government will take a stand in high court today

കോതമംഗലം പള്ളി ഏറ്റെടുക്കുവാന്‍ കേന്ദ്ര സേനയെ നിയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാടറിയിക്കും. ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി കേന്ദ്രത്തോട് നിലപാട് തേടിയിരുന്നു.

കൂടാതെ പള്ളിത്തര്‍ക്ക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കും. കോടതി ഉത്തരവുണ്ടായിട്ടും പള്ളി ഏറ്റെടുക്കാന്‍ തയാറാകാത്ത സര്‍ക്കാര്‍ നയത്തെ ഹൈക്കോടതി കഴിഞ്ഞ ദിവസം നിശിത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റേത് പക്ഷപാതപരമായ സമീപനമെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

Story Highlights Kothamangalam church dispute; central government will take a stand in high court today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here