50ാം വയസിലെ പ്രണയ വിവാഹം; ഇതാ കമലയുടെ പങ്കാളി…

kamala harris husband

അമേരിക്കന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസ് രാജ്യ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാണ്. കൂടാതെ ആ സ്ഥാനത്തേക്ക് എത്തുന്ന കറുത്ത വംശജയും. കമലയുടെ വിജയത്തിന് പിന്തുണയുമായി ഭര്‍ത്താവ് ഡഗ്ലസ് എമോഫുമുണ്ട്.

തെരഞ്ഞെടുപ്പില്‍ ജയിച്ച കമലയെ അഭിനന്ദിച്ച് ഒരു ചിത്രം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഭാര്യയെ കെട്ടിപ്പിടിച്ച് നില്‍കുന്ന ചിത്രത്തോടൊപ്പം ഞാന്‍ നിന്നില്‍ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു. തെരഞ്ഞെടുപ്പ് ജയിച്ചതിനെ തുടര്‍ന്ന് കമലയും ഒരു ചിത്രം പങ്കുവച്ചു. ഇതാ എന്റെ പ്രണയം എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. ഇരുവരും തമ്മിലുള്ള ഗാഢമായ സ്‌നേഹബന്ധത്തെ വരച്ചുകാട്ടുന്നതാണ് ഈ പോസ്റ്റുകള്‍.

View this post on Instagram

So proud of you. ❤️❤️🇺🇸🇺🇸

A post shared by Doug Emhoff (@douglasemhoff) on

കമലയ്ക്ക് പിന്നില്‍ ശക്തമായ സാന്നിധ്യമായി ഡഗ്ലസുണ്ട്. കമലയുടെ 50ാം വയസിലായിരുന്നു ഇരുവരുടെയും വിവാഹം. സുഹൃത്തുക്കളായിരുന്നു കമലയുടെയും ഡഗ്ലസിന്റെയും ആദ്യ സമാഗമത്തിന് പിന്നില്‍. ആദ്യ സമാഗമത്തില്‍ തന്നെ താന്‍ പ്രണയത്തിലായി എന്ന് ഡഗ്ലസ് ഇതേക്കുറിച്ച് പറയുന്നു. 2014ല്‍ ആയിരുന്നു വിവാഹം. കമലയുടെ ആദ്യത്തേയും ഡഗ്ലസിന്റെ രണ്ടാമത്തെയും വിവാഹമാണ് നടന്നത്.

View this post on Instagram

Meet the love of my life, @DouglasEmhoff.

A post shared by Kamala Harris (@kamalaharris) on

ഇപ്പോള്‍ ഇരുവര്‍ക്കും സമൂഹമാധ്യമങ്ങളില്‍ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നുണ്ട്. കമലയുടെ വിടര്‍ന്ന പുഞ്ചിരിക്ക് പിറകില്‍ ഡഗ്ലസിന്റെ പിന്തുണയുടെ വലിയ ശക്തിയുണ്ട്. ഇരുവരും അഭിഭാഷകരുമാണ്.

Story Highlights kamala harris husband

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top