അപോഫിസ് ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചേക്കുമെന്ന് ശാസ്ത്രജ്ഞർ

ദശാബ്ദങ്ങൾക്കുള്ളിൽ അപോഫിസ് ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചേക്കുമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞൻ. ഛിന്നഗ്രഹത്തിന്റെ സഞ്ചാര വേഗതയിൽ ക്രമാതീതമായ വർധനവുണ്ടായതാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.

300 മീറ്റർ വലിപ്പമുള്ള അപോഫിസ് ഛിന്നഗ്രഹം 2029 ഏപ്രിൽ 13 ന് ഭൂമിക്കരികിലൂടെ അതിവേഗം കടന്നു പോകുമെന്നാണ് കരുതുന്നത്. ഭൂമിക്കരികിലൂടെ കടന്നു പോകുന്ന ഗ്രഹത്തെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഉപഗ്രഹങ്ങൾക്കിടയിലൂടെയാവും ഛിന്നഗ്രഹം കടന്നു പോകുക. ജപ്പാന്റെ സുബറു ടെലിസ്‌കോപിലൂടെയാണ് ഗ്രഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്.

ബഹിരാകാശത്ത് ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന വസ്തുക്കൾക്ക് മേൽ ക്രമാതീതമായി ചൂടുവർധിക്കുകയും അത് മൂലം ഛിന്നഗ്രഹം ചൂട് പുറംതള്ളുകയും ഇത് ഛിന്നഗ്രത്തിന്റെ വേഗത വർധിക്കുന്നതിനുള്ള കാരണമാവുകയും ചെയ്യുന്ന യാർക്കോവ്സ്‌കി എന്ന പ്രതിഭാസമാണ് വേഗതയ്ക്ക് കാരണം. മാത്രമല്ല, വേഗത വധിക്കുന്നതുകൊണ്ട് ഛിന്ന ഗ്രഹത്തിന്റെ സഞ്ചാര പാത നിർണയിക്കാൻ കഴിയില്ല. മാത്രമല്ല, ഭൂമിയ്ക്ക് അരികിലൂടെ കടന്നു പോകുന്നത് ഭൂമിയെ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ പ്രവചിക്കുന്നു.

യാർകോവ്സ്‌കി പ്രഭാവം അപോഫിസ് ഛിന്നഗ്രഹത്തിൽ കണ്ടെത്തിയതോടെ 2068 ൽ ഇത് പതിച്ചേക്കാനിടയുണ്ടെന്ന നിരീക്ഷണത്തിലാണ് ഗവേഷകർ.

Story Highlights Scientists say asteroid Apophis may hit Earth

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top