ബിഹാറിൽ ബിജെപി പരാജയപ്പെടും; മഹാസഖ്യം അധികാരത്തിലെത്തുമെന്ന് ശിവസേന

ബിഹാറിൽ ബിജെപി പരാജയപ്പെടുമെന്ന് ശിവസേന മുഖപത്രം സാമ്‌ന. അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയാണ് ശിവസേനയുടെ പ്രതികരണം. അമേരിക്കയിൽ ട്രംപ് പരാജയപ്പെട്ടതുപോലെ ബിഹാറിൽ ബിജെപി പരാജയപ്പെടും. മഹാസഖ്യം അധികാരത്തിലെത്തുമെന്നും ശിവസേന പറയുന്നു.

ബിഹാർ ജനത മോദിക്ക് മുൻപിലോ നിതീഷ് കുമാറിന്റെ മുൻപിലോ മുട്ടുമടക്കില്ല. യുവാവായ തേജസ്വി യാദവിനെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും ബിജെപിക്ക് പകരമാകാൻ മറ്റ് പാർട്ടികളുണ്ടെന്ന് ജങ്ങൾ മനസിലാക്കണമെന്നും ലേഖനത്തിൽ പറയുന്നു.

നുണകൾ നിറച്ച ബലൂണുകൾ പറത്തിവിട്ടെങ്കിലും അവയെല്ലാം സ്വയം അപ്രത്യക്ഷമായെന്ന് ജെഡിയു, ബിജെപി സഖ്യത്തെ പേരെടുത്ത് പറയാതെ ശിവസേന വിമർശിച്ചു. യുഎസിൽ സംഭവിച്ചതുപോലെ മാറ്റത്തിനുള്ള എല്ലാ സാധ്യതയും ബിഹാറിൽ കാണുന്നുണ്ടെന്നും ശിവസേന കൂട്ടിച്ചേർത്തു.

Story Highlights Bihar, Thejaswi yadhav, Nitish kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top