പതിനാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കെംഎം ഷാജിയെ വിട്ടയച്ചു

പതിനാല് മണിക്കൂർ നീണ്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷം കെംഎം ഷാജിയെ വിട്ടയച്ചു. നാളെ വീണ്ടും ചോദ്യം ചെയ്യൽ തുടരും. ചില ചോദ്യങ്ങൾക്ക് കൂടി ഉത്തരം നൽകേണ്ടതായുണ്ട്. അത് നാളത്തെ ചോദ്യം ചെയ്യലിൽ പറയുമെന്നും ചോദ്യം ചെയ്യൽ പൂർത്തിയായി പുറത്തിറങ്ങിയ കെഎം ഷാജി എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

കൊടുക്കേണ്ടതായ രേഖകൾ ഇ.ഡിയ്ക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും കേസ് അന്വേഷിക്കുന്നത് ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണെന്നും അതുകൊണ്ട് തന്നെ ഉത്തരവാദിത്തത്തോടെ ഉത്തരെ കൊടുക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും കെഎം ഷാജി പറഞ്ഞു. മറ്റു തരത്തിലുള്ള രാഷ്ട്രീയപരമായ നീക്കം പോലെയല്ല. ഇ.ഡിയുടേത് സ്വാഭാവിക സംശയങ്ങളാണ് അതിനെ ദൂരികരിക്കാനുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. അതിന് ഉത്തരം കൊടുക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും രാഷ്ട്രീയപമായ സ്വാധീനം ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ ബാധിക്കില്ലെന്നും കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങളിൽ ഇനി ഏതാണ് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും കെഎം ഷാജി പറഞ്ഞു.

Story Highlights after foueteen hours interrogation km shaji was relesed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top