സ്വര്‍ണക്കടത്തിന് പിന്നില്‍ ബിജെപി ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് ഇ ഡിയുടെ സത്യവാങ്മൂലം: കെ സുരേന്ദ്രന്‍

state government is trying to obstruct investigation : K. Surendran

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ കൊവിഡ് പോലും സംശയാസ്പദമാണെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

Read Also : രാജ്യം മുഴുവന്‍ ബിജെപി തരംഗമെന്ന് കെ സുരേന്ദ്രന്‍

സ്വര്‍ണക്കടത്തിന് പിന്നില്‍ ബിജെപി ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് സത്യവാങ്മൂലമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പലരും കള്ളക്കടത്ത് സംഘത്തെ സഹായിച്ചു. കെ ടി ജലീലിന് പുറമെ രണ്ട് മന്ത്രിമാര്‍ കൂടി കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസാണ് അഴിമതിയുടെ പ്രഭവകേന്ദ്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അധോലോക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചത് ഈ ഓഫീസാണ്. വികസനത്തിന്റെ പേരില്‍ കൊള്ളയാണ് നടക്കുന്നത്. സര്‍ക്കാരിന്റെ യഥാര്‍ത്ഥ ചിത്രം വെളിവാക്കുന്നതാണ് സത്യവാങ്മൂലമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷവും ബിജെപിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു.

Story Highlights k surendran, bjp, enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top