രാജ്യം മുഴുവന്‍ ബിജെപി തരംഗമെന്ന് കെ സുരേന്ദ്രന്‍

state government is trying to obstruct investigation : K. Surendran

രാജ്യം മുഴുവന്‍ ബിജെപി തരംഗം സൃഷ്ടിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇടത്- വലത് മുന്നണികള്‍ക്ക് എതിരെ അതിശക്തമായ വിധിയെഴുത്ത് കേരളത്തിലുമുണ്ടാകുമെന്നതിന്റെ തെളിവാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം. നരേന്ദ്ര മോദിയിലുള്ള വിശ്വാസം ജനങ്ങളില്‍ ഒരോ ദിവസവും വര്‍ധിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read Also : കുമ്മനം രാജശേഖരന് എതിരെയുള്ള കേസ് രാഷ്ട്രീയമായി നേരിടും: കെ സുരേന്ദ്രന്‍

അതേസമയം രാജ്യത്ത് 56 ഇടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി നേട്ടമുണ്ടാക്കി. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ബിജെപി വ്യക്തമായ മേല്‍ക്കൈ നേടി. ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ മധ്യപ്രദേശില്‍ ബിജെപി ഭരണം നിലനിര്‍ത്തി.

വ്യക്തമായ ലീഡാണ് മധ്യപ്രദേശില്‍ ബിജെപി നേടിയിരിക്കുന്നത്. സുരക്ഷിത ഭരണവുമായി മുന്നോട്ട് പോകാന്‍ ഒമ്പത് സീറ്റ് മാത്രം വേണ്ടയിടത്ത് ബിജെപി നിലവില്‍ 16 ലധികം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ മടങ്ങിവരവ് ഇല്ലെന്ന് ഉറപ്പായി. ബിഎസ്പിയും ചില സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ ബിഎസ്പിയുമായി രഹസ്യ കൂട്ടുകെട്ട് നടന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു.

Story Highlights k surendran, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top