Advertisement

അമേരിക്കന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ടൈം മാഗസിന്റേതെന്ന പേരില്‍ വ്യാജ പ്രചാരണം [24 Fact check]

November 11, 2020
Google News 2 minutes Read

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ നിരവധി വ്യാജവാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഇത്തവണ ടൈം മാഗസിന്റെ കവര്‍ ചിത്രമെന്ന പേരിലാണ് ഒരു പ്രചാരണം നടക്കുന്നത്.

വാതില്‍ കടന്ന് പുറത്തേക്ക് പോകാന്‍ ഒരുങ്ങുന്ന ഡോണാള്‍ഡ് ട്രംപിന്റെ കവര്‍ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ‘ടൈം എന്ന തലക്കെട്ടിനൊപ്പം ‘ടു ഗോ’ എന്ന് ചേര്‍ത്തിരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. നിരവധിയാളുകളാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഇത് ടൈം മാഗസിന്റെ കവര്‍ ചിത്രമല്ലെന്നാണ് യാഥാര്‍ത്ഥ്യം.

ടൈം മാഗസിന്റെ കവര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഓണ്‍ലൈന്‍ വാള്‍ട്ടില്‍ ഇങ്ങനെയൊരു ചിത്രമില്ല. അതിനാല്‍ തന്നെ ഇത് കൃത്രിമമായി നിര്‍മിച്ചെടുത്തതാണെന്ന് ഉറപ്പിക്കാം. മാത്രമല്ല, പ്രചരിക്കുന്ന കവര്‍ ചിത്രത്തില്‍ പ്രസിദ്ധീകരണ തീയതും നല്‍കിയിട്ടില്ല. ടൈം മാഗസിന്റെ എല്ലാ കവര്‍ ചിത്രങ്ങളിലും വലതുഭാഗത്തായി പബ്ലീഷ് ചെയ്യുന്ന തിയതി നല്‍കിയിട്ടുണ്ടാകും. ഒപ്പം ടൈം ഡോട്ട് കോം എന്ന വെബ് അഡ്രസും നല്‍കിയിരിക്കും. ഇതു രണ്ടും പ്രചരിക്കുന്ന ചിത്രത്തിലില്ല.

ടൈം മാഗസിന്‍ അധികൃതര്‍ തന്നെ പ്രചാരണത്തിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. കവര്‍ ചിത്രം വ്യാജമായി നിര്‍മിച്ചതാണെന്ന് ടൈം വക്താവ് അറിയിച്ചിട്ടുണ്ട്. മെയ് മാസത്തിലും ഇതേ ചിത്രം പ്രചരിച്ചിരുന്നു.

Story Highlights Fact check – Time magazine cover mocking Trump exit from White House

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here