രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽ ദാസ് ഗുരുതരാവസ്ഥയിൽ

Nritya Gopal Das critical

രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽ ദാസ് ഗുരുതരാവസ്ഥയിൽ തുടരുന്നു എന്ന് ആശുപത്രി. ലക്നൗവിലെ മേദാന്ത ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലെന്ന് ആശുപത്രി അധികൃതർ തന്നെയാണ് വ്യക്തമാക്കിയത്.

“ചൊവ്വാഴ്ച അദ്ദേഹത്തിനെ ഡയാലിസിസിനു വിധേയനാക്കി. അദ്ദേഹം ഗുരുതരാവസ്ഥയിൽ തുടരുകയാണ്. പക്ഷേ, സ്ഥിതി മോശമാവുന്നില്ല. വളരെ മോശം അവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ അദ്ദേഹം വെൻ്റിലേറ്ററില്ല. ഒരുതവണ കൂടി അദ്ദേഹത്തെ ഡയാലിസിസ് ചെയ്യും.”- ആശുപത്രി ഡയറക്ടർ രാകേഷ് കപൂർ പറഞ്ഞു.

Read Also : ‘ബീഹാറിൽ അയോധ്യയിലെ രാമക്ഷേത്രത്തെക്കാൾ വലിയ സീതാദേവി ക്ഷേത്രം പണിയും’; പ്രഖ്യാപനവുമായി ചിരാഗ് പാസ്വാൻ

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. പതിനഞ്ച് മിനിറ്റ് നേരം അദ്ദേഹം ആശുപത്രിയിൽ ചെലവഴിക്കുകയും ചെയ്തു.

ശ്വാസതടസത്തെ തുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം അയോധ്യയിലെ ശ്രീറാം ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമാണെന്ന് അറിയിച്ചതിനെ തുടർന്നാണ് മേദാന്ത ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Story Highlights Ram temple trust chief Mahant Nritya Gopal Das remains critical

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top