Advertisement

സ്വപ്‌നയുടെ ലോക്കറിൽ കണ്ടെത്തിയ പണം ശിവശങ്കറിന്റെ കോഴ; ഇ.ഡിയുടെ കണ്ടെത്തൽ കേസിന് എതിരെന്ന് കോടതി

November 12, 2020
Google News 1 minute Read

സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനിൽ ശിവശങ്കറിന്റെ കോഴയാണ് എന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ അവരുടെ കേസിന് എതിരാണെന്ന് കോടതി നിരീക്ഷണം. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ല. മാത്രമല്ല മറ്റ് പദ്ധതികളിൽ നിന്ന് കോഴ ലഭിച്ചു എന്ന കണ്ടെത്തൽ ഈ കേസുമായി ബന്ധിപ്പിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് അറിവുണ്ടെന്ന പ്രധാന പ്രതി സ്വപ്നയുടെ മൊഴി എങ്ങനെ അവഗണിക്കാനാകുമെന്ന് കോടതി ചോദിച്ചു. അറിഞ്ഞുകൊണ്ട് കള്ളക്കടത്തിലെ പണം ഒളിപ്പിക്കാൻ കൂട്ടുനിൽക്കുന്നത് കുറ്റകരമല്ലേയെന്നും കോടതി ആരാഞ്ഞു.

Read Also :സ്വർണക്കടത്തിനെ കുറിച്ച് അറിവ് മാത്രമല്ല ശിവശങ്കർ ഒത്താശയും ചെയ്തു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സ്വർണക്കടത്തിനെ കുറിച്ചുള്ള അറിവ് മാത്രമല്ല ശിവശങ്കർ ഒത്താശ ചെയ്തിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. കള്ളക്കടത്തിൽ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് നിർദേശിച്ചത്. നയതന്ത്ര ചാനലിലൂടെ സ്വർണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കർ സജീവമായി ഇടപെട്ടിട്ടുണ്ടെന്നും സ്വപ്നയുടെ പേരിൽ മൂന്നാമത്തെ ലോക്കർ തുടങ്ങാനും ശിവശങ്കർ പദ്ധതിയിട്ടുവെന്നും ഇ.ഡി പറയുന്നു കഴിഞ്ഞ നവംബർ 11 ന് ഇത് സംബന്ധിച്ച വാട്സ് ആപ്പ് സന്ദേശം അയച്ചുവെന്നും ഇ.ഡി വ്യക്തമാക്കുന്നു.

Story Highlights M shivashankar, Enforcement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here