തന്റെ മൊഴി കള്ളമാണെന്ന പരിശോധനാഫലത്തെ കുറിച്ച് അറിയില്ലെന്ന് കലാഭവന്‍ സോബി

kalabhavan sobi

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തന്റെ മൊഴി കള്ളമാണെന്ന പരിശോധനാ ഫലത്തെ കുറിച്ച് അറിയില്ലെന്ന് കലാഭവന്‍ സോബി. മൊഴി തെറ്റെന്ന് തെളിഞ്ഞുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞിട്ടില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സോബി പറഞ്ഞു.

Read Also : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ

അതേസമയം വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹന അപകടം കാരണമാണെന്ന എന്ന നിഗമനത്തിലാണ് സിബിഐ. പോളിഗ്രാഫ് ടെസ്റ്റില്‍ കലാഭവന്‍ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ ആയിരുന്ന അര്‍ജുനും നുണ പറഞ്ഞതായി സിബിഐ പറഞ്ഞിരുന്നു.

അപകടസമയം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന അര്‍ജുന്റെ മൊഴി തെറ്റാണ്. കലാഭവന്‍ സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ല. ലേയഡ് വോയിസ് ടെസ്റ്റിനോട് സഹകരിച്ച കലാഭവന്‍ സോബി പിന്നീട് പോളിഗ്രാഫ് ടെസ്റ്റില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നുവെന്നും സിബിഐ പറയുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി, പ്രകാശ് തമ്പി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്.

Story Highlights kalabhavan sobi, balabhaskar death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top