ബിഹാറില്‍ മുഖ്യമന്ത്രിയാകാന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് നിതീഷ് കുമാര്‍

ബിഹാറില്‍ മുഖ്യമന്ത്രിയാകാന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് ജെഡിയു നേതാവ് നിതീഷ് കുമാര്‍. മുഖ്യമന്ത്രിയെ എന്‍ഡിഎയാണ് തീരുമാനിക്കുക. നാളെ എന്‍ഡിഎ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കും. ജനവിധി അനുകൂലമെന്നും അദ്ദേഹം പറഞ്ഞു. നാളെ പാട്നയില്‍ എന്‍ഡിഎ യോഗം ചേരും.
Read Also : നോട്ട് നിരോധനത്തെ നിശിതമായി വിമര്‍ശിച്ച് നിതീഷ് കുമാര്‍
പ്രധാനപ്പെട്ട വകുപ്പുകള്‍ ബിജെപി എറ്റെടുക്കും. തന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരിന്റെ ഘടനയും താനാകും അന്തിമമായി തീരുമാനിക്കുക എന്ന് നിതീഷ് ബിജെപിയെ അറിയിച്ചിട്ടുണ്ട്. ഇത് സാധ്യമല്ലെന്ന് സൂചന നല്കുന്ന പ്രതികരണം ബിജെപി യും അറിയിച്ചു. കൂടുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താണ് ഇരു പാര്‍ട്ടികളുടെയും ഇപ്പോഴത്തെ തീരുമാനം.
അതേസമയം എന്‍ഡിഎയിലെ ഘടക കക്ഷികളെ മുന്നണിയില്‍ എത്തിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആര്‍ജെഡി- കോണ്‍ഗ്രസ് നീക്കത്തെ ഇടത് പാര്‍ട്ടികള്‍ തള്ളി. ഇത്തരം ഒരു നീക്കം ദീര്‍ഘകാല അടിസ്ഥാനത്തില്‍ ബിജെപിക്ക് ഗുണം ആകും എന്ന ഇടത് പാര്‍ട്ടികള്‍ അര്‍ജെഡിയെയും കോണ്‍ഗ്രസിനെയും അറിയിച്ചു. സിപിഐഎം, സിപിഐ, സിപിഐഎംഎല്‍ പാര്‍ട്ടികളാണ് നിലപാട് വ്യക്തമാക്കിയത്.
Story Highlights – nithish kumar, bihar
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!