ദേശീയപാതയിൽ വാഹനം തടഞ്ഞ് മോഷണം നടത്തുന്ന ആന; വിഡിയോ വൈറൽ

Elephant Bus Steal Bananas

ദേശീയപാതയിൽ വാഹനം തടഞ്ഞ് മോഷണം നടത്തുന്ന ആനയുടെ വിഡിയോ വൈറൽ. റോഡിലൂടെ സഞ്ചരിക്കുന്ന ബസിനു കുറുകെ നിന്ന് ബസിനുള്ളിലെ പഴം മോഷ്ടിക്കുന്ന ആനയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഫോറസ്റ്റ് ഓഫീസറായ പർവീൻ കസ്വാൻ ആണ് വിഡിയോ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചത്.

ശ്രീലങ്കയിൽ 2018ൽ നടന്ന സംഭവമാണ് ഇത്. റോഡിനു കുറുകെ നിൽക്കുന്ന ആനയെ വിഡിയോയിൽ കാണാം. ബസ് നിർത്തുന്നതിനു പിന്നാലെ ആന അരികിലേക്ക് വരുകയും ജനാലയിലൂടെ തുമ്പിക്കൈ അകത്തേക്കിട്ട് ഭക്ഷണം തിരയുകയും ചെയ്യുന്നു. അല്പ സമയം നീണ്ട തിരച്ചിലിനൊടുവിൽ ഒരു പടല പഴവുമെടുത്ത് ആന മടങ്ങുകയണ്.

അഞ്ച് ലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്.

Story Highlights Viral Video: Elephant Stops Bus To Steal Bananas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top