കണവയിൽ കൊറോണ വൈറസ്; ഇന്ത്യൻ കമ്പനിയിൽ നിന്നുള്ള മത്സ്യ ഇറക്കുമതിക്ക് ചൈനയിൽ നിരോധനം

coronavirus in cuttlefish

ഇന്ത്യൻ കമ്പനിയിൽ നിന്ന് ഇറക്കുമതി ചെയ്ത മത്സ്യത്തിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ചൈനീസ് കസ്റ്റംസ് ഓഫിസ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ബാസു ഇന്റർനാഷണലിൽ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യുന്നതിന് ചൈന ഒരാഴ്ചത്തേക്ക് വിലക്ക് ഏർപ്പെടുത്തി.

ശീതീകരിച്ച കണവ മത്സ്യത്തിലാണ് കൊറോണ കണ്ടെത്തിയത്. ബാസു ഇന്റർനാഷണലിൽ നിന്നെത്തിയ പാക്കേജിലെ മൂന്ന് സാമ്പിളിലാണ് കോറൊണ വൈറസിനെ കണ്ടെത്തിയത്. ഇതേ തുടർന്ന് പായ്ക്കറ്റ് തിരിച്ചയക്കുകയും കമ്പനിക്ക് ഒരാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തുകയുമായിരുന്നു.

ഒരാഴ്ചയ്‌ക്കേ ശേഷം വിലക്ക് നീങ്ങുമെന്ന് ചൈനീസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റംസ് വ്യക്തമാക്കി.

Story Highlights coronavirus in cuttlefish

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top