ഒമാനിൽ ഇന്ന് 256 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഒമാനിൽ ഇന്ന് 256 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ചു ചികിത്സയിൽ ഉണ്ടായിരുന്ന അഞ്ചു പേര് കൂടി മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിൽ ഇന്ന് 245 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഒമാനിൽ ഇന്ന് 256 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം 119442 ആയി. കൊവിഡ് ബാധിച്ചു ചികിത്സയിൽ ഉണ്ടായിരുന്ന അഞ്ചു പേര് കൂടി മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തു കൊവിഡ് മരണം 1326 ആണ്. 110050 പേർക്കാണ് ഇത് വരെ കവിടിൽ നിന്നും രോഗ മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറുകൾക്കിടയിൽ 35 പേരെ കൂടി രാജ്യത്തു പ്രവേശിപ്പിച്ചു. 318 പേരാണ് നിലവിൽ ഒമാനിലെ വിവിധ ആശുപത്രികളിലായി കൊവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്. ഇതിൽ 135 പേര് തീവ്ര പരിചരണ വിഭാഗത്തിൽ ആണെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേ സമയം, ഖത്തറിൽ ഇന്ന് ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തു കൊവിഡ് മരണ സംഖ്യാ 234 ആയി. 245 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 227 പേര് കൂടി ഇന്ന് സുഖം പ്രാപിച്ചതോടെ, രോഗ മുക്തി നേടിയവരുടെ എണ്ണം 132153 ആയി. നിലവിൽ 2745 പേരാണ് ഖത്തറിൽ കോവിദഃ ബാധിച്ചു ചികിത്സയിൽ ഉള്ളത്.
Story Highlights – covid oman 256 people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here