മുഹമ്മദ് സലയ്ക്ക് കൊവിഡ്

Liverpool Mohamed Salah coronavirus

ലിവർപൂളിൻ്റെ ഈജിപ്ഷ്യൻ സ്ട്രൈക്കറ്റ് മുഹമ്മദ് സലയ്ക്ക് കൊവിഡ്. ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷനാണ് വിവരം അറിയിച്ചത്. ആഫ്രിക്കൻ നേഷൻസ് കപ്പ ക്വാളിഫയർ മത്സരത്തിൽ ടോഗോയ്ക്കെതിരെ കളത്തിലിറങ്ങാനിരിക്കെയാണ് സൂപ്പർ താരത്തിന് കൊവിഡ് പോസിറ്റീവായത്.

താരത്തിന് രോഗലക്ഷണങ്ങൾ ഇല്ലെന്നും മറ്റു താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ലിവർപൂളുമായി ബന്ധപ്പെട്ടതിനു ശേഷം സല വേണ്ട നടപടികളിലേക്ക് കടന്നു. ഇപ്പോൾ അദ്ദേഹം തൻ്റെ മുറിയിൽ ഐസൊലേഷനിലാണെന്നും ഫെഡറേഷൻ അറിയിച്ചു.

Story Highlights Liverpool star Mohamed Salah tests positive for coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top