ഹെൽത്ത് ക്ലിയറൻസിനായി കാത്തുനിന്നത് മണിക്കൂറുകളോളം; എയർപോർട്ട് അതോറിറ്റിക്കെതിരെ ജൂഹി ചൗള

Juhi Chawla airport authorities

എയർപോർട്ട് അതോറിറ്റിക്കെതിരെ രൂക്ഷവിമർശനമുയർത്തി ജൂഹി ചൗള. ഹെൽത്ത് ക്ലിയറൻസിനായി മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തുനിൽക്കേണ്ടി വന്നതിനെ തുടർന്നാണ് ബോളിവുഡ് അഭിനേത്രി എയർപോർട്ട് അതോറിറ്റിക്കെതിരെ വിമർശനം ഉയർത്തിയത്. ഐപിഎലിനു ശേഷം യുഎഇയിൽ നിന്ന് മടങ്ങിവരികയായിരുന്നു ജൂഹി ചൗള.

Read Also : കൃണാലിന്റെ പക്കലുണ്ടായിരുന്നത് ഒരു കോടി രൂപയോളം വിലമതിക്കുന്ന ആഡംബര വാച്ചുകൾ എന്ന് റിപ്പോർട്ട്

ഐപിഎൽ ഫൈനൽ പൂർത്തിയായതിനു പിന്നാലെയാണ് ദുബായിൽ നിന്ന് ജൂഹി തിരികെ ഇന്ത്യയിലേക്ക് വന്നത്. എന്നാൽ, ഹെൽത്ത് ക്ലിയറൻസിനായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നു എന്ന് ജൂഹി തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വ്യക്തമാക്കി. രണ്ട് മണിക്കൂറൂകളോളം തനിക്കും സഹയാത്രികർക്കും കാത്തുനിൽക്കേണ്ടി വന്നു എന്നും ഇത് സംഘാടനത്തിലെ പിടിപ്പുകേടാണെന്നും തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ജൂഹി പറഞ്ഞു. വിമാനത്താവളത്തിൽ കൂടുതൽ ജോലിക്കാരെ നിയമിക്കണമെന്നും അവർ പറഞ്ഞു. എയർപോർട്ട് അതോറിറ്റിയെ ടാഗ് ചെയ്തുകൊണ്ടാണ് ജൂഹിയുടെ ട്വീറ്റ്.

ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ സഹ ഉടമയാണ് ജൂഹി. കൊൽക്കത്തയ്ക്ക് പ്ലേഓഫിൽ പ്രവേശനം നേടാനായില്ല.

Story Highlights Juhi Chawla slams airport authorities after UAE return

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top