Advertisement

കൃണാലിന്റെ പക്കലുണ്ടായിരുന്നത് ഒരു കോടി രൂപയോളം വിലമതിക്കുന്ന ആഡംബര വാച്ചുകൾ എന്ന് റിപ്പോർട്ട്

November 13, 2020
Google News 2 minutes Read
Krunal Pandya watches crore

അനുവദനീയമായ അളവിൽ കൂടുതൽ സ്വർണം കൊണ്ടുവന്നതിന് മുംബൈ വിമാനത്താവളത്തിൽ വെച്ച് റെവന്യൂ ഇൻ്റലിജൻസ് തടഞ്ഞ മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യയുടെ പക്കലുണ്ടായിരുന്നത് ഒരു കോടി രൂപയോളം വിലമതിക്കുന്ന ആഡംബര വാച്ചുകൾ എന്ന് റിപ്പോർട്ട്. എയർപോർട്ട് കസ്റ്റംസും ഡിആർഐയും കേസ് അന്വേഷിക്കുകയാണ്.

കൃണാൽ നാലു വാച്ചുകളാണ് കൊണ്ടുവന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വാച്ചുകളുടെ വില ഒരു കോടി രൂപയോളമായിരുന്നു എന്നും യുഎഇയിൽ നിന്ന് കൊണ്ടുവരാൻ സാധിക്കുന്ന സ്വർണത്തിൻ്റെ അളവ് അദ്ദേഹത്തിന് അറിയുമായിരുന്നില്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിഴയടക്കാൻ താരം ഒരുക്കമാണെന്നും അദ്ദേഹം മാപ്പ് പറഞ്ഞു എന്നും റിപ്പോർട്ടുകളുണ്ട്.

Read Also : അനുവദനീയമായതിൽ കൂടുതൽ സ്വർണം കൊണ്ടുവന്നു; കൃണാൽ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ് അധികൃതർ

തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കൃണാൽ പാണ്ഡ്യ പങ്കുവച്ചിരുന്ന വാച്ചുകളുടെ ചിത്രങ്ങൾ ഡിആർഐ നിരീക്ഷിച്ചുവന്നിരുന്നതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു.

ദുബായിൽ നിന്ന് ഇന്ത്യയിലെത്തുന്ന പുരുഷന്മാർക്ക് 50,000 രൂപ മൂല്യമുള്ള സ്വർണമാണ് ഡ്യൂട്ടി ഫ്രീ ആയി കൊണ്ടുവരാൻ അനുവാദമുള്ളത്. സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ മൂല്യമുള്ള സ്വർണം കൊണ്ടുവരാം. കൃണാൽ പാണ്ഡ്യ അനുവദനീയമായതിൽ കൂടുതൽ സ്വർണം കൊണ്ടുവന്നതിനാൽ ഡ്യൂട്ടി അടയ്ക്കണമെന്നായിരുന്നു അധികൃതരുടെ ആവശ്യം.

ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ചാമ്പ്യന്മാരായിരുന്നു. ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിൽ കീഴ്പ്പെടുത്തിയാണ് മുംബൈ ഇന്ത്യൻസ് കിരീടം ചൂടിയത്. കൃണാൽ പാണ്ഡ്യയാണ് വിജയറൺ നേടിയത്. അഞ്ചാമത്തെ തവണയായിരുന്നു മുംബൈയുടെ കിരീടം.

Story Highlights Krunal Pandya’s case; cost of watches less than Rs 1 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here