അടുത്ത സീസണിലും ധോണി ചെന്നൈക്കായി ഐപിഎൽ കളിക്കും; പക്ഷേ, ക്യാപ്റ്റൻ മറ്റൊരാൾ: സഞ്ജയ് ബംഗാർ

MS Dhoni Sanjay Bangar

അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകനായി എംഎസ് ധോണി ഉണ്ടാവില്ലെന്ന് മുൻ ദേശീയ താരവും ഇന്ത്യയുടെ മുൻ ബാറ്റിംഗ് പരിശീലകനുമായ സഞ്ജയ് ബംഗാർ. ധോണി ചെന്നൈ സൂപ്പർ കിംഗ്സിൽ ഉണ്ടാവുമെങ്കിലും ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയാവും ടെം ക്യാപ്റ്റനെന്ന് ബംഗാർ പറയുന്നു. സ്റ്റാർ സ്പോർട്സിൻ്റെ ‘ക്രിക്കറ്റ് കണക്ടഡ്’ എന്ന ഷോയിലാണ് ബംഗാർ തൻ്റെ അഭിപ്രായം വ്യക്തമാക്കിയത്.

Read Also : അനുവദനീയമായതിൽ കൂടുതൽ സ്വർണം കൊണ്ടുവന്നു; കൃണാൽ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ് അധികൃതർ

“2011 ലോകകപ്പിനു ശേഷം ക്യാപ്റ്റൻ സ്ഥാനം തുടരേണ്ടതുണ്ടോ എന്ന് ധോണി ആലോചിച്ചിരുന്നു. എന്നാൽ, ചില സുപ്രധാനമായ പരമ്പരകൾ ഉടൻ കളിക്കാനുള്ളതു കൊണ്ടാണ് അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം തുടർന്നത്. ആ സമയത്ത് ക്യാപ്റ്റൻ ആകാൻ പറ്റിയ ആരും ഉണ്ടായിരുന്നില്ല. വിരാട് കോലിക്ക് ഇന്ത്യയെ നയിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിനു തോന്നിയപ്പോൾ അദ്ദേഹം ക്യാപ്റ്റൻസി കൈമാറി. ഞാൻ മനസ്സിലാക്കിയിടത്തോളം, അടുത്ത വർഷം ധോണി ചെന്നൈയെ നയിക്കില്ലെന്നാണ് തോന്നുന്നത്. ഒരു കളിക്കാരനായി ടീമിൽ ഉൻ്റാവുമെങ്കിലും ഫാഫ് ഡുപ്ലെസിക്ക് ധോണി ക്യാപ്റ്റൻ സ്ഥാനം കൈമാറിയേക്കും.”- ബംഗാർ പറഞ്ഞു.

സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 14 മത്സരങ്ങളിൽ 8 മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈ പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്തായിരുന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ ചെന്നൈയുടെ മോശം പ്രകടനമായിരുന്നു ഇത്.

Story Highlights MS Dhoni may not be the captain next year- Sanjay Bangar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top