നസ്രിയ തെലുങ്കിലേക്ക്; നാനിയുടെ നായികയാകും

nazriya-nani

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നായികാനടിമാരില്‍ ഒരാളാണ് നസ്രിയ നസീം. മലയാളത്തിലെ പ്രമുഖ താരം ഫഹദ് ഫാസിലിനെ വിവാഹം ചെയ്തതോടെ നസ്രിയ സിനിമാ നിര്‍മാണ രംഗത്തേക്കും കാലെടുത്തുവച്ചു. ഇപ്പോള്‍ വരുന്ന വാര്‍ത്ത നസ്രിയ തെലുങ്കില്‍ അഭിനയിക്കുന്നുവെന്നാണ്.

ആദ്യമായാണ് നസ്രിയ തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് വിവേക് അത്രേയയാണ്. ചിത്രം റോമാന്റിക് എന്റര്‍ടെയ്‌നര്‍ ആണെന്നാണ് വിവരം. മറ്റ് അഭിനേതാക്കള്‍ ആരെന്ന് പുറത്തുവിട്ടിട്ടില്ല. ഈ മാസം 21 ന് സിനിമയുടെ ടൈറ്റില്‍ വെളിപ്പെടുത്തും. നസ്രിയ തന്നെയാണ് സമൂഹ മാധ്യമത്തില്‍ ഇക്കാര്യം ഷെയര്‍ ചെയ്തത്. പോസ്റ്റിന് താഴെ അഭിനന്ദനവുമായി പൃഥ്വിരാജും എത്തി.

നേരത്തെ തമിഴ് ചിത്രങ്ങളിലും നസ്രിയ അഭിനയിച്ചിരുന്നു. ധനുഷിന്റെ നായികയായി നെയ്യാണ്ടിയിലും, രാജാറാണിയില്‍ ആര്യക്കൊപ്പവും താരം അഭിനയിച്ചു. തമിഴിലും നസ്രിയയ്ക്ക് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ആങ്കറിംഗിലൂടെയാണ് നസ്രിയ വിനോദ മേഖലയിലേക്ക് കടന്നതെത്തിയത്.

Story Highlights nazriya nazim, actor nani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top