Advertisement

ചൈനീസ് നിക്ഷേപം നിയന്ത്രിക്കുന്ന നടപടിക്ക് ഇളവനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ സമിതിയുടെ ശുപാര്‍ശ

November 13, 2020
Google News 2 minutes Read
Chinese investment

ചൈനീസ് നിക്ഷേപം നിയന്ത്രിക്കുന്ന നടപടിക്ക് ഇളവനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ സമിതിയുടെ ശുപാര്‍ശ. 15 ശതമാനം ഇളവനുവദിക്കാനാണ് കേന്ദ്രമന്ത്രിസഭ സമിതിയുടെ ശുപാര്‍ശ നല്‍കിയത്. സാമൂഹ്യക്ഷേമ മന്ത്രി താവര്‍ ചന്ദ് ഗാഹലോട്ട് അധ്യക്ഷനായ സമിതിയുടേതാണ് നിര്‍ദേശം. തൊഴില്‍ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയുടേതാണ് ശുപാര്‍ശ. ചൈനീസ് നിക്ഷേപം നിയന്ത്രിക്കുന്ന നടപടിക്ക് ഇളവനുവദിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ സഹായകരമാകുമെന്നാണ് മന്ത്രിസഭാ സമിതിയുടെ വിലയിരുത്തല്‍.

ചൈനീസ് പങ്കാളിത്തം ഉള്ള നിക്ഷേപങ്ങള്‍ക്ക് 50 ശതമാനം വരെ നിബന്ധനകളില്‍ ഇളവ് നല്‍കാമെന്നും ഇന്ത്യന്‍ കമ്പനികളിലെ ചൈനീസ് നിക്ഷേപം 15 ശതമാനം വരെ അനുവദിക്കാമെന്നും കേന്ദ്രമന്ത്രിസഭ സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു.

Story Highlights Union Cabinet recommends relaxation of Chinese investment control

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here