ജനങ്ങളെ അണിനിരത്തി സര്‍ക്കാരിന് എതിരായ നീക്കങ്ങളെ പരാജയപ്പെടുത്തും: എ വിജയരാഘവന്‍

a vijayaraghavan

ജനങ്ങളെ അണിനിരത്തി സര്‍ക്കാരിന് എതിരായ നീക്കങ്ങളെ പരാജയപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ചുമതല താത്കാലികമായി വഹിക്കുന്ന എ വിജയരാഘവന്‍. ഗൂഢാലോചനയിലെ കണ്ണികളായ കോണ്‍ഗ്രസും ബിജെപിയും ഒന്നിക്കുന്നുണ്ട്. ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ഗൂഢാലോചനയെന്നും വിജയരാഘവന്‍ പറഞ്ഞു.

Read Also : കോടിയേരി ബാലകൃഷ്ണന്റെ വഴി മുഖ്യമന്ത്രിയും സ്വീകരിക്കണം: കെ.സുരേന്ദ്രന്‍

കോടിയേരി ബാലകൃഷ്ണന് അസൗകര്യം വന്നപ്പോള്‍ ഉണ്ടാക്കിയ സാധാരണ ക്രമീകരണമാണിത്. മറ്റെല്ലാം ദുര്‍വ്യാഖ്യാനങ്ങളാണെന്നും വിജയരാഘവന്‍. സംസ്ഥാന സെക്രട്ടേറിയറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തത്. പ്രതിപക്ഷത്തെ സഹായിക്കാനുള്ള പ്രസ്താവനകള്‍ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആരോഗ്യ തടസങ്ങള്‍ കാരണമാണ് അവധിയെടുത്തതെന്ന് കോടിയേരി ട്വന്റിഫോറിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന സെക്രട്ടറി സജീവമായി പ്രവര്‍ത്തിക്കണം. ചികിത്സ നടക്കുന്നതിനാല്‍ കൂടുതല്‍ യാത്ര സാധ്യമല്ല. ആരോഗ്യ തടസങ്ങള്‍ ഉണ്ടായതിനാല്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെന്നും കോടിയേരി. ഇതിനാലാണ് അവധിയെടുക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ട്വന്റിഫോറിനോട്.

Story Highlights a vijayaraghavan, cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top