നടിയെ ആക്രമിച്ച കേസ്; കെ ബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിക്ക് പൊലീസ് നോട്ടീസ്

kb ganesh kumar secretary pradeep kumar

നടിയെ ആക്രമിച്ച കേസില്‍ നടനും രാഷ്ട്രീയ നേതാവുമായ കെ ബി ഗണേഷ് കുമാറിന്റെ സെക്രട്ടറിക്ക് നേരിട്ട് ഹാജരാകാന്‍ പൊലീസ് നോട്ടീസ്. കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനാണ് കാസര്‍ഗോഡ് ബേക്കല്‍ പൊലീസ് നോട്ടീസ് നല്‍കിയത്. കൊല്ലം കോട്ടത്തല സ്വദേശിയാണ്.

Read Also : പ്രോസിക്യൂട്ടർ ക്വാറന്റീനിൽ; നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കുള്ള സ്‌റ്റേ നീട്ടി

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. കേസില്‍ പ്രദീപ് കുമാറിനെ പ്രതി ചേര്‍ത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രത്യേക ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് എംഎല്‍എയുടെ പിഎ സാക്ഷിയെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞിരുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് നമ്പര്‍ സംഘടിപ്പിച്ചത്. ജനുവരി 28ന് പത്തനാപുരത്ത് നിന്നാണ് ഭീഷണിപ്പെടുത്തിയത്. ഉന്നതര്‍ ഇടപ്പെട്ട് ഗൂഢാലോചന നടന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

കേസിലെ സാക്ഷിയായ കോട്ടിക്കുളം സ്വദേശിയായ വിപിന്‍ലാലാണ് ഭീഷണിയുണ്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസില്‍ പ്രതി ദിലീപിന് അനുകൂലമായി മൊഴി നല്‍കിയില്ലെങ്കില്‍ ഇല്ലാതാക്കുമെന്ന് കത്തുകളിലൂടെയും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ വിളിച്ച മൊബൈല്‍ ഫോണിന്റെ സിം എടുത്തത് തിരുനെല്‍വേലിയില്‍ നിന്നാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

Story Highlights actress attack case, kb ganesh kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top