15 വർഷങ്ങൾക്കു മുൻപ് കാണാതായ പൊലീസുകാരനെ രണ്ട് സഹപ്രവർത്തകർ അവിചാരിതമായി കണ്ടെത്തി

15 വർഷങ്ങൾക്കു മുൻപ് കാണാതായ പൊലീസുകാരനെ രണ്ട് സഹപ്രവർത്തകർ അവിചാരിതമായി കണ്ടെത്തി. മധ്യപ്രദേശിലെ ഗ്വാളിയോർ തെരുവിൽ നിന്നാണ് പഴയ സഹപ്രവർത്തകനെ രണ്ട് പൊലീസുകാർ കണ്ടെത്തിയത്. മാനസിക നില തകരാറിലായ ഇയാളെ ഒരു സന്നദ്ധസംഘടനയുടെ സഹായത്തോടെ അഭയകേന്ദ്രത്തിലേക്ക് മാറ്റി.
ഡെപ്യൂട്ടി സൂപ്രണ്ടുമാരായ രത്നേഷ് സിംഗ് ടോമാറും വിജയ് സിംഗ് ബഹാദൂറും ചേർന്നാണ് പഴയ സഹപ്രവർത്തകനെ കണ്ടെത്തിയത്. ഇരുവരും ഗ്വാളിയോർ പട്ടണത്തിലൂടെ രാത്രി വാഹനമോടിച്ച് പോവുകയായിരുന്നു. അരികെ ഒരു ഹാളിൽ വിവാഹ പാർട്ടി നടക്കുന്നുണ്ടായിരുന്നു. സഞ്ചാരത്തിനിടെയാണ് ഭിക്ഷക്കാരനെപ്പോലെ തോന്നിക്കുന്ന ഒരാളെ രത്നേഷും വിജയും കണ്ടത്. ആളുകൾ വലിച്ചെറിഞ്ഞ ഭക്ഷണം ശേഖരിക്കുകയായിരുന്നു ഇയാൾ. തണുത്ത് വിറച്ച് ആകെ അവശനായിരുന്ന ഇയാളെ കണ്ട് പൊലീസുകാർ വാഹനം നിർത്തി ഒരു ജാക്കറ്റ് നൽകി.
Read Also : കൊവിഡ്: ഡൽഹിയിൽ ഗുരുതര സാഹചര്യം; മരണനിരക്ക് കൂടുന്നു
ജാക്കറ്റ് വാങ്ങിയ ഇയാൾ പൊലീസുകാരെ പേരെടുത്ത് വിളിച്ചു. ഞെട്ടിപ്പോയ ഇവർ വൈകാതെ തങ്ങളുടെ സഹപ്രവർത്തകൻ മനീഷ് മിശ്രയെ തിരിച്ചറിഞ്ഞു. ഇൻസ്പെക്ടറായി ജോലിക്ക് കയറിയ ഇയാളെ 2005ലാണ് കാണാതാവുന്നത്. മികച്ച അത്‌ലറ്റും ഷാർപ്പ് ഷൂട്ടറുമായിരുന്ന മനീഷ് 99ലാണ് ജോലിക്ക് കയറിയത്. പിന്നീട് മാനസിക രോഗം പിടികൂടിയ ഇയാളെ കുടുംബം കുറച്ചു നാൾ ചികിത്സിച്ചു. പിന്നീടൊരു ദിവസം ഇയാളെ കാണാതാവുകയായിരുന്നു. ഇയാൾക്ക് വീണ്ടും ചികിത്സ നൽകുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Story Highlights – Cops Find Missing Ex-Colleague On Footpath After 15 Years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here