Advertisement

എറണാകുളത്ത് ഇന്ന് 860 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

November 14, 2020
Google News 1 minute Read

എറണാകുളത്ത് ഇന്ന് 860 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതും എറണാകുളം ജില്ലയിലാണ്. 671 പേർക്ക് സമ്പർക്ക രോഗബാധ. ഇതിൽ 174 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 11 പേർക്ക് കൂടി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി 4 ആരോഗ്യ പ്രവർത്തകർക്ക് കൂടി വൈറസ് ബാധ. 800 പേർ ഇന്ന് രോഗമുക്തരായി. 1784 പേരെ കൂടി ജില്ലയിൽ പുതുതായി നിരീക്ഷണത്തിലാക്കി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് കൊവിഡ് പോസിറ്റീവിറ്റി നിരക്കിൽ വീണ്ടും നേരിയ വർധനവ് ഉണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചതിൽ 10.33 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 6357 പേർക്ക് കൊവിഡ് പോസിറ്റീവായപ്പോൾ 6793 പേർ രോഗമുക്തരായി.

Story Highlights covid eranakulam 860

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here