അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസ് ചാമ്പ്യന്മാരാവും: റിക്കി പോണ്ടിംഗ്

Delhi Capitals Ricky Ponting

അടുത്ത ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ചാമ്പ്യന്മാരാവും എന്ന് പരിശീലകൻ റിക്കി പോണ്ടിംഗ്. ഇത്തവണ ചാമ്പ്യൻ പട്ടം ചൂടാമെന്ന ആത്മവിശ്വാസത്തോടെയാണ് ഫൈനലിൽ എത്തിയതെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്ന് പോണ്ടിംഗ് പറഞ്ഞു. ടീമിൽ മികച്ച താരങ്ങളുണ്ടെന്നും അടുത്ത സീസണിൽ കരുത്തോടെ തിരികെ വന്ന് ചാമ്പ്യന്മാരാവും എന്നും പോണ്ടിംഗ് കൂട്ടിച്ചേർത്തു.

Read Also : കോലിയുടെ അഭാവം; തിരിച്ചടി പര്യടനത്തിലെ ടെസ്റ്റ് പരമ്പര സംപ്രേഷണം ചെയ്യുന്ന ചാനലിന്

“ഫൈനലിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. മികച്ച മാനസികാവസ്ഥയോടെയാണ് ടൂർണമെന്റിനെത്തിയത്. ഫൈനൽ ഞങ്ങളുടെ ദിവസമായിരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പക്ഷേ, ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം അഭിമാനം നൽകുന്നതായിരുന്നു. ദീർഘനാൾ നീണ്ടുനിൽക്കുന്ന ടൂർണമെന്റാണ് ഐപിഎൽ. ഇത് ആദ്യമായാണ് ഡൽഹി ഫൈനലിൽ കടക്കുന്നത് എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. വ്യക്തിപരമായി സഹ പരിശീലകരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കൈഫ്, വിജയ്, റൈനോ എന്നിവർ മികച്ച പിന്തുണയാണ് നൽകിയത്. പരിശീലക സംഘമെന്ന നിലയിൽ ടീമിന് വിജയിക്കാൻ പ്രാപ്തമായത് എല്ലാം നൽകിയെന്നാണ് സത്യസന്ധമായി വിശ്വസിക്കുന്നത്. ദൗർഭാഗ്യവശാൽ കിരീടത്തിലേക്ക് എത്താൻ സാധിച്ചില്ല. ടീമിൽ മികച്ച നിരവധി താരങ്ങളുണ്ട്. ഡൽഹിക്ക് സവിശേഷമായ നേട്ടം സമ്മാനിക്കാൻ അവർക്ക് കരുത്തുണ്ട്. ഈ സീസണിൽ ചില കാര്യങ്ങൾ ഞങ്ങൾക്കനുകൂലമായി വന്നില്ല. എന്നാൽ അടുത്ത വർഷം കൂടുതൽ കരുത്തോടെ ശക്തമായി തിരിച്ചെത്തും.”-റിക്കി പോണ്ടിങ് പറഞ്ഞു.

ആദ്യ പകുതിയിൽ നന്നായി കളിച്ച ഡൽഹിക്ക് രണ്ടാം പകുതിയിൽ താളം നഷ്ടപ്പെടുകയായിരുന്നു. ഒടുവിൽ പ്ലേ ഓഫിൽ കയറിക്കൂടിയ ഡൽഹി ഫൈനലിൽ എത്തിയെങ്കിലും മുംബൈക്കെതിരെ ദയനീയമായി പരാജയപ്പെട്ടു.

Story Highlights Delhi Capitals’ Coach Ricky Ponting Promises To Take The Team One Step Further Next Year

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top