Advertisement

തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം

November 14, 2020
Google News 1 minute Read

കേരള തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.

ഹൈസ്‌കൂള്‍, പ്ലസ് വണ്‍, ബിഎ,ബികോം, ബിഎസ്സ്‌സി, എംഎ, എംകോം, എംഎസ്ഡബ്ല്യു, എംഎസ്സ്‌സി, ബിഎഡ്, എന്‍ജിനിയറിങ്, എംബിബിഎസ്, ബിഡിഎസ്സ്, ഫാംഡി, ബിഎസ്‌സി നഴ്‌സിംഗ്, പ്രൊഫഷണല്‍ പിജി കോഴ്‌സുകള്‍, പോളിടെക്‌നിക് ഡിപ്ലോമ, റ്റിറ്റിസി, ബിബിഎ, ഡിപ്ലോമ ഇന്‍ നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സ്, എംസിഎ, എംബിഎ, പിജിഡിസിഎ, എന്‍ജിനിയറിങ്(ലാറ്ററല്‍ എന്‍ട്രി) അഗ്രികള്‍ച്ചറല്‍, വെറ്റിനറി, ഹോമിയോ, ബിഫാം, ആയുര്‍വേദം, എല്‍എല്‍ബി (മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം) ബിബിഎം, ഫിഷറീസ്, ബിസിഎ, ബിഎല്‍ഐഎസ്‌സി, എച്ച്ഡിസി ആന്റ് ബിഎം/ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/ സിഎ ഇന്റര്‍മീഡിയേറ്റ് കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് 15 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

മുന്‍ വര്‍ഷങ്ങളില്‍ ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍ അതു പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം, ജാതി തെളിയിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയശേഷം അപേക്ഷ സമര്‍പ്പിക്കണം.


ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡില്‍ അംശദായം അടയ്ക്കുന്ന പത്രസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ കുട്ടികള്‍ക്കും ആനുകൂല്യത്തിന് അപേക്ഷിക്കാവുന്നതാണ്. www.labourwelfarefund.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്.

Story Highlights education grant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here