വയനാട്ടില്‍ മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ആള്‍ അറസ്റ്റില്‍

വയനാട് മാനന്തവാടിയില്‍ മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കിയാട് എടത്തന കോളനിയിലെ വെളളനാണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് മരിച്ചത്. മദ്യലഹരിയിലായിരുന്ന സുഹൃത്ത് വര്‍ഗ്ഗീസ് വാക്കേറ്റത്തിനിടെ ചുറ്റിക വച്ച് വെളളന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
Read Also : അന്തിക്കാട് നിധിന്‍ കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
മദ്യം വാങ്ങിയ പണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. വെള്ളന്റെ വീട്ടില്‍ വച്ചായിരുന്നു വാക്കുതര്‍ക്കം. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ചുറ്റിക വച്ച് വര്‍ഗ്ഗീസ് വെളളന്റെ തലക്കടിക്കുകയായിരുന്നു. കണ്ണിന് സമീപം അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ് ബോധരഹിതനായതിനെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ച വെള്ളന്‍ ചികിത്സക്കിടെയാണ് മരിച്ചത്.
പ്രതി വര്‍ഗ്ഗീസിനെതിരെ കൊലപാതക കുറ്റവും, എസ്.സി- എസ്.ടി. അതിക്രമ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ദീര്‍ഘനാളായി അടുത്ത സുഹൃത്തുക്കളാണ് വെളളനും വര്‍ഗ്ഗീസും. മാനന്തവാടി ഡിവൈഎസ്പി എ പി ചന്ദ്രന്‍ , വെള്ളമുണ്ട സിഐ എന്‍ എ സന്തോഷ്, തൊണ്ടര്‍നാട് എസ്‌ഐ എ യു ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Story Highlights – murder case, wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here