അവഗണന; കോഴിക്കോട് കോര്‍പറേഷനിലും ജില്ലാപഞ്ചായത്തിലും തനിച്ച് മത്സരിക്കുമെന്ന് ജെഡിഎസ്

ഇടത് മുന്നണിയിലെ അവഗണനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് കോര്‍പറേഷനിലും ജില്ലാപഞ്ചായത്തിലും തനിച്ച് മത്സരിക്കുമെന്ന് ജെഡിഎസ്. കോര്‍പറേഷനിലെ ആറ് ഡിവിഷനുകളിലേക്കും ജില്ലാ പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലേക്കുമാണ് മത്സരിക്കുക. തീരുമാനം മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ നേതൃത്വം.
കോഴിക്കോട് കോര്‍പറേഷനില്‍ കഴിഞ്ഞ തവണ മൂന്ന് സീറ്റുകളിലാണ് ജെഡിഎസ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ അത് ഒന്നിലേക്ക് ചുരുങ്ങി. ലഭിച്ച സീറ്റാണെങ്കില്‍ തീരെ ജയസാധ്യത കുറഞ്ഞതും. ജില്ലാ പഞ്ചായത്തിലേക്കാകട്ടെ കേരള കോണ്‍ഗ്രസ് എമ്മിനും ഐഎന്‍എല്ലിനുമടക്കം സീറ്റുകള്‍ നല്‍കിയപ്പോള്‍ ജെഡിഎസിനെ പൂര്‍ണമായി തഴഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ഇടത് മുന്നണിക്കൊപ്പം ഉറച്ചുനിന്ന ജനതാദള്‍ എസ് കോഴിക്കോട് ജില്ലയില്‍ നേരിടുന്നത് കടുത്ത അവഗണനയെന്നാണ് ആക്ഷേപം.
Read Also : കൊല്ലം ജില്ലയിൽ 679 പേർക്ക് കൊവിഡ്; കോഴിക്കോട് ജില്ലയിൽ 830 പേർക്ക് കൊവിഡ്
സ്വന്തം നിലയില്‍ മത്സരിക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ തീരുമാനം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളില്‍ നിലവിലെ ധാരണ തുടരാന്‍ തന്നെയാണ് തീരുമാനം. എല്‍ഡിഎഫുമായുള്ള ചര്‍ച്ച ഇനിയും തുടരും. അവസാന നിമിഷത്തിലെങ്കിലും മുന്നണി വിട്ടുവീഴ്ചയ്ക്ക് തയാറാകുമെന്ന പ്രതീക്ഷയിലാണ് ജെഡിഎസ് ജില്ലാ നേതൃത്വം.
Story Highlights – jds, ldf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here