സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ജെയ്‌സൽമേറിലെ ലോങ്കേവാലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചത്. ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ടാങ്കിൽ യാത്ര ചെയ്ത് സൈനികരെ അഭിവാദ്യം ചെയ്തു.

രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികർക്ക് അദ്ദേഹം ആദരാജ്ഞലി അർപ്പിച്ചു. രാജ്യത്തിന്റെ ശക്തി സൈനികരാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ദീപീവലിയോടനുബന്ധിച്ച് സൈനികർക്ക് മധുരം നൽകിയ പ്രധാനമന്ത്രി ലങ്കേവാലയിലെ മ്യൂസിയവും സന്ദർശിച്ചു.

Story Highlights PM celebrates Diwali with soldiers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top