അടുത്ത സീസണിൽ മെഗാ ലേലം ആണെങ്കിലും വില്ല്യംസണെ വിട്ടുകളയില്ലെന്ന് വാർണർ

David Warner Kane Williamson

ഐപിഎൽ അടുത്ത സീസണിൽ മെഗാ ലേലം ആണെങ്കിലും ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണെ വിട്ടുകളയില്ലെന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ വാർണർ. ട്വിറ്റർ ഹാൻഡിലിൽ ഒരു ആരാധകന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. താരത്തെ വിട്ടുകളയില്ലെന്നും നിലനിർത്താൻ ശ്രമിക്കുമെന്നും വാർണർ പറഞ്ഞു.

Read Also : അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസ് ചാമ്പ്യന്മാരാവും: റിക്കി പോണ്ടിംഗ്

കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഐപിഎൽ പ്ലേഓഫിൽ കടന്നിരുന്നു. എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തിയ ഹൈദരാബാദ് രണ്ടാം ക്വാളിഫയറിൽ ഡൽഹിയോട് പരാജയപ്പെട്ടാണ് പുറത്തായത്. ആകെ ഏഴ് ജയവും ഏഴ് തോൽവിയുമായി പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരായാണ് ഹൈദരാബാദ് പ്ലേഓഫ് പ്രവേശനം നേടിയത്.

2018-19 സീസണുകളിൽ കെയിൻ വില്ല്യംസൺ ആണ് ഹൈദരാബാദിനെ നയിച്ചത്. സാൻഡ്പേപ്പർ വിവാദവുമായി ബന്ധപ്പെട്ട് വാർണർ 2018 സീസണിൽ വിലക്കിലായിരുന്നു. വിലക്കിനു ശേഷം 2019 സീസണിൽ അദ്ദേഹം തിരികെ എത്തിയെങ്കിലും ആ സീസണിലും വില്ല്യംസൺ തന്നെയാണ് ടീമിനെ നയിച്ചത്. ഈ സീസണിലാണ് വാർണർക്ക് മാനേജ്മെൻ്റ് ക്യാപ്റ്റൻ സ്ഥാനം നൽകിയത്.

Story Highlights We will not lose him: David Warner hints SRH will retain Kane Williamson if there’s a mega-auction next year

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top