Advertisement

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ബോധവത്കരണത്തിനായി യുവാവ് സഞ്ചരിച്ചത് 16,000 കിലോമീറ്റര്‍

November 14, 2020
Google News 2 minutes Read

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് യുവാവ് ബൈക്കില്‍ സഞ്ചരിച്ചത് 16,000 കിലോമീറ്റര്‍. പുതുച്ചേരി സ്വദേശിയായ ഗുരാല രേവ്‌നാഥ് സായ് ആണ് ബൈക്കില്‍ യാത്ര നടത്തുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ബേഠി ബച്ചാവോ – ബേഠി പഠാവോ, ഫിറ്റ് ഇന്ത്യ, സ്വച്ഛ് ഭാരത് പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായാണ് സായ്‌യുടെ യാത്രകള്‍. ഇതിനോടകം 18 സംസ്ഥാനങ്ങള്‍ പിന്നിട്ടുകഴിഞ്ഞു സായ്.

ബിബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സായ് ഫെബ്രുവരി 10 നാണ് യാത്ര തുടങ്ങിയത്. യാത്രയ്ക്കിടയില്‍ മണിപ്പൂരില്‍ എത്തിയപ്പോഴാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ മാര്‍ച്ച് 25 മുതല്‍ സെപ്റ്റംബര്‍ 30 വരെ മണിപ്പൂരില്‍ കഴിയേണ്ടിവന്നു. നാഗാലന്‍ഡില്‍ ചിലര്‍ തന്റെ സാധനങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായും സായി പറയുന്നു.

(കടപ്പാട് – ടൈംസ് ഓഫ് ഇന്ത്യ)

Story Highlights Youth from Puducherry travels 16,000 km on bike to promote Centre’s welfare schemes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here