വെള്ളി നിലാ.. തുള്ളികളോ… കവര്‍ സോങിന് സമൂഹമാധ്യമങ്ങില്‍ മികച്ച പ്രതികരണം

cover song get Great response on social media

ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിലൂടെ ജനശ്രദ്ധ നേടിയ കീറ്റാര്‍ പെര്‍ഫോമര്‍ സുമേഷ് കൂട്ടിക്കലിന്റെ കവര്‍ സോങിന് സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണം. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വര്‍ണപ്പകിട്ട് എന്ന ചിത്രത്തിലെ വെള്ളി നിലാ.. തുള്ളികളോ… എന്ന ഗാനത്തിനാണ് സുമേഷ് കൂട്ടിക്കലും സംഘവും ഹൃദ്യമായ പുനരാവിഷ്‌കാരം ഒരുക്കിയത്. സുമേഷ് നേതൃത്വം നല്‍കുന്ന അക്വസ്റ്റിക്ക് ബാന്‍ഡിന്റെ ആദ്യ കവര്‍ സോങ് ആണിത്.

ജിതേഷ് ബാലകൃഷ്ണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദീപാവലി ദിനത്തില്‍ കോമഡി ഉത്സവം അവതാരകന്‍ മിഥുന്‍ രമേഷാണ് ഗാനം റിലീസ് ചെയ്തത്. കവര്‍ സോങിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടോപ്പ്
സിംഗര്‍ അവതാരിക മീനാക്ഷി ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. മണിക്കൂറുകള്‍ കൊണ്ട് മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്.

Story Highlights cover song get Great response on social media

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top