Advertisement

പടക്കങ്ങളില്ലാതെ ദീപാവലി ആഘോഷിക്കൂ എന്ന് കോലി; താരം ഹിപ്പോക്രിറ്റെന്ന് ആരാധകർ

November 15, 2020
Google News 4 minutes Read
Virat Kohli Diwali message

ഇന്ത്യൻ നായകൻ വിരാട് കോലിക്കെതിരെ സോഷ്യൽ മീഡിയ. പടക്കങ്ങളില്ലാതെ ദീപാവലി ആഘോഷിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്നാണ് കോലിക്കെതിരെ വിമർശനം കടുക്കുന്നത്. ദിവസങ്ങൾക്കു മുൻപ് തൻ്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രകടനം വീക്ഷിക്കുന്ന കോലിയുടെ വിഡിയോ പങ്കുവെച്ചാണ് ആരധകർ താരത്തിനെതിരെ രംഗത്തെത്തിയത്. ജീവിതത്തിൽ പകർത്താത്തത് ഉപദേശിക്കരുതെന്നാണ് ഇവർ പറയുന്നത്.

Read Also : കോലിയുടെ അഭാവം; തിരിച്ചടി പര്യടനത്തിലെ ടെസ്റ്റ് പരമ്പര സംപ്രേഷണം ചെയ്യുന്ന ചാനലിന്

കഴിഞ്ഞ ദിവസമാണ് കോലി തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ആരാധകർക്ക് ദീപാവലി ആശംസ അറിയിച്ചത്. പ്രകൃതിയ്ക്ക് ഭീഷണിയായ പടക്കങ്ങൾ ഉപയോഗിക്കാതെ ദീപാവലി ആഘോഷിക്കണമെന്നാണ് വിഡിയോയിൽ കോലി പറഞ്ഞത്. ഇതിനു പിന്നാലെയാണ് ആരാധകരുടെ വിമർശനം ഉയർന്നത്.

നിലവിൽ ഓസീസ് പര്യടനത്തിനെത്തിയ കോലി ഇന്ത്യൻ ടീമിനൊപ്പം സിഡ്നിയിൽ ക്വാറൻ്റീനിലാണ്. ഐപിഎൽ അവസാനിച്ചതിനു ശേഷം ദുബായിൽ നിന്നാണ് താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയത്. കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ടീം ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമാണ് ഓസ്ട്രേലിയക്കെതിരെ നടക്കുക. ഏകദിന, ടി-20, ടെസ്റ്റ് പരമ്പരകൾ ഉൾപ്പെട്ട പര്യടനം രണ്ട് മാസത്തോളം നീണ്ട് നിൽക്കും.

നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. ഡിസംബർ നാലിനാണ് ടി-20 പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.

Story Highlights Fans slam ‘hypocrite’ Virat Kohli for his Diwali message

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here