കോട്ടയത്ത് എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; കേരളാ കോണ്‍ഗ്രസിന് ഒന്‍പത് സീറ്റ്

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലെ എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. 22 ഡിവിഷനുകളില്‍ ഒന്‍പത് ഇടത്ത് വീതം സിപിഐഎമ്മും, കേരള കോണ്‍ഗ്രസ് ജോസ് പക്ഷവും മത്സരിക്കും. സിപിഐക്ക് നാല് സീറ്റുകള്‍ നല്‍കി. പാലാ നഗരസഭയില്‍ ഇന്ന് രാത്രിയില്‍ ധാരണ ഉണ്ടാകുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ അറിയിച്ചു.
13 ഡിവിഷനുകള്‍ വേണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യത്തില്‍ നീണ്ടുപോയ ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനമാണ് എല്‍ഡിഎഫ് പൂര്‍ത്തിയാക്കിയത്. എന്‍സിപി, ജനതാദള്‍ എന്നീ കക്ഷികളുടെ ഓരോ സീറ്റുകള്‍ മുന്നണി ഏറ്റെടുത്ത് ജോസ് കെ മാണിക്ക് കൈമാറി.
Read Also : തദ്ദേശ തെരഞ്ഞെടുപ്പ്; കഴിഞ്ഞ തവണ ജയിച്ച സീറ്റുകളില്‍ കേരളാ കോണ്‍ഗ്രസ് തന്നെ മത്സരിക്കും: പി ജെ ജോസഫ്
രണ്ട് സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിപിഐ നല്‍കിയത് ഒരു സീറ്റ് മാത്രം. കഴിഞ്ഞ തവണ ജനപക്ഷം മത്സരിച്ച രണ്ട് സീറ്റുകളും, സിപിഐഎമ്മിന്റെ നാല് സീറ്റുകളും ചേര്‍ത്താണ് കേരള കോണ്‍ഗ്രസിന് ഒന്‍പത് സീറ്റുകള്‍ തികച്ചത്. പാലാ നഗരസഭയില്‍ ഇന്ന് രാത്രിയോടെ ചര്‍ച്ച പൂര്‍ത്തിയാകും. കാനം രാജേന്ദ്രന്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ, കോട്ടയം ജില്ലയില്‍ രണ്ടാമത്തെ കക്ഷി കേരള കോണ്‍ഗ്രസ് ആണെന്ന പ്രസ്താവന വി എന്‍ വാസവന്‍ തിരുത്തി.
യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായതോടെ ആണ് സിപിഐഎം ഇടപെട്ട് ജില്ലാ പഞ്ചായത്തിലെ തര്‍ക്കത്തിന് അടിയന്തിര പരിഹാരം ഉണ്ടാക്കിയത്. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റുവിഭജനം അടുത്ത ദിവസം പൂര്‍ത്തിയാകുമെന്ന് എല്‍ഡിഎഫ് അറിയിച്ചു.
Story Highlights – ldf, kerala congress m, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here