തദ്ദേശ തെരഞ്ഞെടുപ്പ്; കഴിഞ്ഞ തവണ ജയിച്ച സീറ്റുകളില്‍ കേരളാ കോണ്‍ഗ്രസ് തന്നെ മത്സരിക്കും: പി ജെ ജോസഫ്

pj joseph

തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ പാര്‍ട്ടി ജയിച്ച യുഡിഎഫ് സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് പി ജെ ജോസഫ്. തോറ്റ സീറ്റുകളില്‍ കേരള കോണ്‍ഗ്രസിന് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also : യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു

നാലാം തിയതി മുതല്‍ യുഡിഎഫ് നേതാക്കള്‍ ജില്ലകളില്‍ എത്തി ചര്‍ച്ച നടത്തി തര്‍ക്കങ്ങള്‍ പരിഹരിക്കും. അഴിമതികള്‍ പുറത്തു വരുമ്പോള്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച പിജെ ജോസഫ് സാമ്പത്തിക സംവരണത്തിന് ജനുവരി മാസം മുതല്‍ പ്രാബല്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

Story Highlights pj joseph, udf, local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top