തദ്ദേശ തെരഞ്ഞെടുപ്പ്; എറണാകുളത്ത് യുഡിഎഫ് വിമത ശല്യം കൂടുന്നു

kochi corporation office

തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ യുഡിഎഫ് വിമത ശല്യം കൂടുന്നു. കൊച്ചി കോര്‍പറേഷനില്‍ മാത്രം ആറ് വിമതന്‍ മത്സരരംഗത്തുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് ആലുവയിലും സീറ്റുവിഭജനം പൂര്‍ത്തിയായിട്ടില്ല.

Read Also : മൂന്നാറിലും പരിസര പ്രദേശങ്ങളിലും വന്യജീവിശല്യം രൂക്ഷമാകുന്നു; കരുതൽ നടപടികൾ സ്വീകരിക്കാൻ പ്രത്യേക യോ​ഗം ചേർന്നു

സീറ്റ് വിഭജനത്തില്‍ ജില്ലയിലെ പലയിടത്തും കോണ്‍ഗ്രസിലെ എ- ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. ആലുവ മുനിസിപ്പാലിറ്റിയില്‍ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് സീറ്റുവിഭജനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാന്‍, അന്‍വര്‍ സാദത്ത്, എം ഒ ജോണ്‍ തുടങ്ങിയവര്‍ പ്രശ്‌നപരിഹാരത്തിനായി ഇടപെട്ടിട്ടു. മരട്, തൃപ്പൂണിത്തറ നഗരസഭകളിലും വിമതന്‍മാര്‍ രംഗത്തുണ്ട്. കൊച്ചി കോര്‍പറേഷനില്‍ കോണ്‍ഗ്രസിന് പുറമേ ഘടകകക്ഷികളുടെയും വിമതന്‍മാര്‍ യുഡിഎഫിന് ഭീഷണിയാവുകയാണ്.

പശ്ചിമകൊച്ചിയില്‍ മാത്രം നാല് വിമതരാണ് രംഗത്തുള്ളത്. അതില്‍ മൂന്നു പേരും മുസ്ലിം ലീഗ് സീറ്റ് നിഷേധിച്ചവരാണ്. കൊച്ചി കോര്‍പറേഷനിലെ വടുതലയിലും മുതിര്‍ന്ന നേതാവ് വിമത സ്ഥാനാര്‍ഥി ആവാനുള്ള സാധ്യതയുണ്ട്.

Story Highlights udf, local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top