സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടി; പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിച്ചേക്കും

സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടിക്കെതിരെ രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം. സഭയുടെ മേശപ്പുറത്ത് എത്തുന്നതിന് മുൻപ് റിപ്പോർട്ടിന്റെ വിശദാശംങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിലെത്തി. ഇത് ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടതിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇതിന്റെ സാധുത നിയമ വിദഗ്ധരുമായി ആലോചിക്കുകയാണ്.
കിഫ്ബി, മസാല ബോണ്ട് അടക്കമുള്ള കാര്യങ്ങളിൽ വലിയ രീതിയിലുള്ള ക്രമക്കേട് നടന്നതായാണ് സിഎജി റിപ്പോർട്ടിലുള്ളത്. ഇതിനെതിരെ ധനമന്ത്രി ടി. എം തോമസ് ഐസക് രംഗത്തെത്തിയിരുന്നു. കിഫ്ബിക്കെതിരായ നീക്കം നാടിന്റെ വികസനം തകർക്കാനാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ നീക്കം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടും. വികസന പദ്ധതികളെ തകർക്കാൻ സിഎജിയെ ഉപയോഗിക്കുകയാണ്. സിഎജിയുടെ കരട് ഓഡിറ്റ് റിപ്പോർട്ടിനോടുള്ള വിയോജിപ്പ് സർക്കാർ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Story Highlights – CAG report, KIFBI, Opposition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here