ബാബർ അസം വിരാട് കോലിയെ പോലെയാണ്: ഫാഫ് ഡുപ്ലെസി

Kohli Babar du Plessis

പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം ഇന്ത്യൻ നായകൻ വിരാട് കോലിയെപ്പോലെയാണ് ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസി. ഇരുവരും ഉയർന്ന നിലവാരത്തിലുള്ള താരങ്ങളാണെന്നും ഇരുവരും തമ്മിൽ സാമ്യതകൾ കാണുന്നുണ്ടെന്നും ഡുപ്ലെസി പറഞ്ഞു. പാകിസ്താൻ സൂപ്പർ ലീഗിൽ കളിച്ചുകൊണ്ടിരിക്കെ ഒരു പാക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഡുപ്ലെസിയുടെ നിരീക്ഷണം.

“കോലിയും ബാബറും തമ്മിൽ സാമ്യതകൾ കാണുന്നുണ്ട്. ഇരുവരും വളരെ നിലവാരമുള്ള താരങ്ങളാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാബർ തൻ്റെ ഗെയിം മറ്റൊരു ലെവലിലേക്ക് ഉയർത്തി. ക്രിക്കറ്റ് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ എന്ന നേട്ടത്തിലേക്കാണ് ബാബറിൻ്റെ യാത്ര. അയാൾക്ക് വളരെ ഗംഭീരമായ ഒരു ഭാവിയുണ്ട്. എനിക്കു തോന്നുന്നു, തൻ്റെ ടി-20 കളി കൊണ്ടാണ് ബാബർ ആളുകളെ അത്ഭുതപ്പെടുത്തിയത്. ആളുകൾ അദ്ദേഹത്തെ കരുത്തുള്ള ഒരു താരമായല്ല കാണുന്നത്. പക്ഷേ, ടി-20യിൽ അദ്ദേഹത്തിൻ്റെ പ്രകടനം മികച്ചതാണ്.”- ഡുപ്ലെസി പറഞ്ഞു.

Read Also : പടക്കങ്ങളില്ലാതെ ദീപാവലി ആഘോഷിക്കൂ എന്ന് കോലി; താരം ഹിപ്പോക്രിറ്റെന്ന് ആരാധകർ

26കാരനായ ബാബർ അസമാണ് പാകിസ്താനെ മൂന്ന് ഫോർമാറ്റിലും നയിക്കുന്നത്. നേരത്തെ പരിമിത ഓവർ മത്സരങ്ങളിലെ നായകനായിരുന്ന ബാബറിന് കഴിഞ്ഞ ദിവസം ടെസ്റ്റ് ക്യാപ്റ്റൻസിയും പിസിബി ഏല്പിച്ചു. ടി-20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള ബാബർ ഏകദിനത്തിൽ മൂന്നാമതും ടെസ്റ്റിൽ അഞ്ചാമതുമാണ്. കോലി ഏകദിന റാങ്കിംഗിൽ ഒന്നാമതും ടെസ്റ്റ് റാങ്കിംഗിൽ രണ്ടാമതുമാണ്. ടി-20യിലാവട്ടെ 9ആം സ്ഥാനത്താണ് വിരാട്. മൂന്ന് ഫോർമാറ്റുകളിലും 50നു മുകളിൽ ശരാശരിയുള്ള താരം എന്ന അപൂർവ റെക്കോർഡും കോലിക്ക് ഉണ്ട്.

Story Highlights Virat Kohli and Babar Azam extremely high quality players Faf du Plessis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top